Monday, May 20, 2024
HomeIndiaടിപിആര്‍ മൂന്നിലേക്ക്, ഇന്നലെ 34,113 പേര്‍ക്കു കോവിഡ്, 346 മരണം

ടിപിആര്‍ മൂന്നിലേക്ക്, ഇന്നലെ 34,113 പേര്‍ക്കു കോവിഡ്, 346 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 34,113 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 3.19 ശതമാനം. 91,930 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്.

346 പേര്‍ മരിച്ചു.

നിലവില്‍ 4,78,882 പേരാണ് കോവിഡ് ബാധിച്ച്‌ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ആകെ മരണം 5,09,011.

കേരളത്തിലും ആശ്വാസം

സംസ്ഥാനത്ത് ഇന്നലെ 11,136 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍ഗോഡ് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്ബിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 987 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,60,330 കോവിഡ് കേസുകളില്‍, 4.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 58 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 77 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 62,199 ആയി.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 32,004 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6972, കൊല്ലം 1279, പത്തനംതിട്ട 627, ആലപ്പുഴ 1990, കോട്ടയം 3700, ഇടുക്കി 2162, എറണാകുളം 4577, തൃശൂര്‍ 2432, പാലക്കാട് 1554, മലപ്പുറം 1999, കോഴിക്കോട് 2060, വയനാട് 938, കണ്ണൂര്‍ 1442, കാസര്‍ഗോഡ് 272 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,330 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 61,84,080 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular