Saturday, July 27, 2024
HomeEditorialമുതലയുടെ ഡിന്നര്‍ ദിനോസര്‍ !

മുതലയുടെ ഡിന്നര്‍ ദിനോസര്‍ !

കാന്‍ബെറ : കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ക്രിറ്റേഷ്യസ് യുഗത്തില്‍ ജീവിച്ചിരുന്ന കൂറ്റന്‍ മുതല അതിന്റെ മരണം സംഭവിക്കുന്നതിന് തൊട്ടുപിന്നെ കഴിച്ചത് ഒരു ദിനോസറിന്റെ കുഞ്ഞിനെ.!

ഒരു ശാസ്ത്ര ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍. ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡില്‍ വിന്‍സ്റ്റണ്‍ ഫോര്‍മേഷന് സമീപമുള്ള ഒരു ഫാമിനടുത്ത് നിന്ന് 2010ലാണ് ഏകദേശം 95 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭൂമിയില്‍ ജീവിച്ചെന്ന് കരുതുന്ന ‘ കോണ്‍ഫ്രാക്റ്റോസക്കസ് സോറൊക്റ്റോണ്‍ ” എന്ന പുതിയ സ്പീഷീസിലെ മുതലയുടെ ഫോസില്‍ കണ്ടെത്തിയത്. 2.5 മീറ്റര്‍ നീളമുള്ള ഈ മുതല ഫോസിലിന്റെ വയറ്റിനുള്ളില്‍ ഭാഗികമായി ദഹിച്ച നിലയിലുള്ള ദിനോസര്‍ കുഞ്ഞിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഓര്‍നിതോപോഡ് സ്പീഷീസില്‍പ്പെട്ട ദിനോസറിന്റെ കുട്ടിയായിരുന്നു ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഓസ്ട്രേലിയയില്‍ ഇതാദ്യമായാണ് ദിനോസറിനെ ഭക്ഷണമാക്കുന്ന മുതലയുടെ ശേഷിപ്പ് കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. എക്സ് റേ, സിടി സ്കാന്‍ തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് മുതലയുടെ ഫോസിലിനുള്ളില്‍ ദിനോസര്‍ എല്ലുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഈ എല്ലുകളുടെ ത്രീഡി റീകണ്‍സ്ട്രക്ഷന്‍ തയാറാക്കാന്‍ പത്ത് മാസത്തെ പരിശ്രമമാണ് വേണ്ടിവന്നത്. മുതലയുടെ ഫോസിലിന്റെ 35 ശതമാനം, അധികം കേടുപാട് സംഭവിക്കാത്ത നിലയിലായിരുന്നു. കൂടാതെ മുതലയുടെ ഏറെക്കുറെ പൂര്‍ണമായ തലയോട്ടിയും ലഭിച്ചു. മുതല അകത്താക്കിയ ദിനോസര്‍ കുഞ്ഞിന് ഏകദേശം 1.7 കിലോ ഭാരമുണ്ടായിരുന്നതായും, മുതല ഒന്നുകില്‍ അതിനെ ആക്രമിച്ച്‌ വകവരുത്തിയതോ അല്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ട് കിടന്നതിനാല്‍ ആഹാരമാക്കിയതോ ആകാം എന്ന് ഗവേഷകര്‍ വ്യക്തമാക്കി.

RELATED ARTICLES

STORIES

Most Popular