Saturday, July 27, 2024
HomeIndiaഉക്രൈന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എംബസിയുടെ നിര്‍ദേശം

ഉക്രൈന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എംബസിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി | ഉക്രൈന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി എംബസി. റഷ്യ- ഉക്രൈന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് എംബസിയുടെ നിര്‍ദേശം.

ഉക്രൈനില്‍ താമസിക്കുന്നത് അത്യാവിശ്യമില്ലാത്തവര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.

വിദ്യാര്‍ഥികളടക്കമുള്ളവര്‍ നിര്‍ബന്ധമായും മടങ്ങണം. ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എംബസിയെ ബന്ധപ്പെടണം. ആരും ഉക്രൈനിലേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പിലുണ്ട്.

അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഉക്രൈനിലുള്ള തങ്ങളുടെ പൗരന്‍മാരോട് നേരത്തെ മടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. പല രാജ്യങ്ങളും ഇതിനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കെ എസ് ഇ ബി ചെയര്‍മാനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ എം എം മണി

‘റഷ്യ നാളെ ഉക്രൈനെ ആക്രമിക്കും’; മുന്നറിയിപ്പ് പ്രസിഡന്റിന്റേത്

ഉക്രൈന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എംബസിയുടെ നിര്‍ദേശം

എം സി ഖമറുദ്ദീന്റേയും പൂക്കോയ തങ്ങളുടേയും വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

കോഴിക്കോട് വാഹനാപകടം: മൂന്ന് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

RELATED ARTICLES

STORIES

Most Popular