Saturday, May 4, 2024
HomeEditorialവിവോ ടി1 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

വിവോ ടി1 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

ന്യൂഡല്‍ഹി| വിവോ ടി1 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഇന്ത്യയിലെ ബ്രാന്‍ഡിന്റെ സീരീസ് ടിയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ആണിത്.

സ്റ്റാര്‍ലൈറ്റ് ബ്ലാക്ക്, റെയിന്‍ബോ ഫാന്റസി എന്നീ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഇന്ത്യയുടെ ഔദ്യോഗിക ഇ-കൊമേഴ്‌സ് സ്റ്റോറിലും ഫ്ളിപ്കാര്‍ട്ടിലും ഓഫ്‌ലൈന്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഫോണ്‍ വാങ്ങിക്കാവുന്നതാണ്. വിവോ ടി1 5ജിയുടെ 4 ജിബി + 128 ജിബി അടിസ്ഥാന മോഡലിന് 15,990 രൂപയാണ് വില. 6 ജിബി + 128 ജിബി വേരിയന്റിന് 16,990 രൂപയും 8 ജിബി + 128 ജിബി വേരിയന്റിന് 19,990 രൂപയുമാണ് വില.

6.58 ഇഞ്ച് എഫ്‌എച്ച്‌ഡി + ഇന്‍-സെല്‍ ഡിസ്‌പ്ലേയില്‍ 120 എച്ച്‌ഇസെഡ് റിഫ്രഷ് റേറ്റ് 240 എച്ച്‌ഇസെഡ് ടച്ച്‌ സാമ്ബിള്‍ നിരക്കും ഫോണിന് ലഭിക്കും. 18 വാട്സ് ഫാസ്റ്റ് ചാര്‍ജിനുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്ന 5000 എംഎഎച്ച്‌ ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിനുള്ളത്. റിവേഴ്സ് ചാര്‍ജിംഗ് ഫീച്ചര്‍ ഉപയോഗിച്ച്‌ ഉപകരണം ഒരു പവര്‍ ബാങ്കായും പ്രവര്‍ത്തിപ്പിക്കാം. 8ജിബി, 128 ജിബി റോം വരെ പാക്ക് ചെയ്യുന്നുണ്ട്. കൂടാതെ ഫണ്‍ടച്ച്‌ ഒഎസ് 12-ല്‍ പ്രവര്‍ത്തിക്കുന്നു. 6എന്‍എം ചിപ്‌സെറ്റുള്ള സ്‌നാപ്ഡ്രാഗണ്‍ 695 5ജി മൊബൈല്‍ പ്ലാറ്റ്‌ഫോമിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

കെ എസ് ഇ ബി ചെയര്‍മാനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ എം എം മണി

‘റഷ്യ നാളെ ഉക്രൈനെ ആക്രമിക്കും’; മുന്നറിയിപ്പ് പ്രസിഡന്റിന്റേത്

ഉക്രൈന്‍ വിടാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എംബസിയുടെ നിര്‍ദേശം

എം സി ഖമറുദ്ദീന്റേയും പൂക്കോയ തങ്ങളുടേയും വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

കോഴിക്കോട് വാഹനാപകടം: മൂന്ന് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular