Saturday, May 18, 2024
HomeKeralaവ്യാജ കരാര്‍ ഉണ്ടാക്കി വാഹനം മറിച്ചുവില്‍ക്കുന്ന സംഘം അറസ്റ്റില്‍

വ്യാജ കരാര്‍ ഉണ്ടാക്കി വാഹനം മറിച്ചുവില്‍ക്കുന്ന സംഘം അറസ്റ്റില്‍

ച​ങ്ങ​നാ​ശ്ശേ​രി: വാ​ഹ​നം വാ​ട​ക​ക്ക്​ എ​ടു​ത്ത്​ വ്യാ​ജ വി​ല്‍​പ​ന​ക്ക​രാ​ര്‍ ഉ​ണ്ടാ​ക്കി മ​റി​ച്ചു​വി​ല്‍ക്കു​ന്ന സം​ഘം അ​റ​സ്റ്റി​ല്‍.

കാ​ഞ്ഞി​ര​പ്പ​ള്ളി ക​രോ​ട്ട്പ​റ​മ്ബി​ല്‍ ഷി​ജാ​സ് ഷാ​ജി (ചാ​ച്ചു -25), ഇ​ട​ക്കു​ന്നം താ​ച്ചു​കു​ളം മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ (24), കാ​വാ​ലം മു​ണ്ടൊ​ടി​ക​ള​ത്തി​ല്‍ ശ്യാം​കു​മാ​ര്‍ (40), ആ​ന​ക്ക​ല്ല് നെ​ല്ലി​മ​ല പു​തു​പ്പ​റ​മ്ബി​ല്‍ ഫാ​സി​ല്‍ ല​ത്തീ​ഫ്​ (36) എ​ന്നി​വ​രെ​യും പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് ഓ​ശാ​ന മൗ​ണ്ട് കോ​ള​നി കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ ഊ​ട് ശ്യാ​മി​നെ​യു​മാ​ണ്​ (26) അ​റ​സ്റ്റ്​ ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പൊ​ലീ​സ് പ​റ​യു​ന്ന​ത്: ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​യു​ടെ വാ​ഹ​നം വാ​ട​ക​ക്കെ​ടു​ത്ത്​ മ​ട​ക്കി​ന​ല്‍കാ​തെ കൈ​മാ​റ്റം ന​ട​ത്തി​യ​തി​നെ​തി​രെ ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ഇ​വ​രെ ഞാ​യ​റാ​ഴ്ച പ​ല സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഘാം​ഗ​ത്തി​ല്‍പെ​ട്ട ഫാ​സി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ല്‍നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞു. ബാ​ക്കി​യു​ള്ള പ്ര​തി​ക​ളെ ച​ങ്ങ​നാ​ശ്ശേ​രി സ്റ്റേ​ഷ​നി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ മ​റ്റൊ​രു സം​ഘം ര​ണ്ട്​ വാ​ഹ​ന​ത്തി​ലാ​യി ഗു​ണ്ട​യാ​യ ഊ​ട് ശ്യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ങ്ങ​നാ​ശ്ശേ​രി സ്‌​റ്റേ​ഷ​നി​ലെ​ത്തി. ഊ​ട് ശ്യാ​മും പൊ​ലീ​സി​ല്‍നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ ഫാ​സി​ലും സ്‌​റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​ച്ചെ​ല്ലു​ക​യും പ്ര​തി​ക​ളെ വി​ട്ടു​ന​ല്‍ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

ഗ്രി​ല്ലു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും റൈ​റ്റ​റു​ടെ കൈ ​പി​ടി​ച്ചു​തി​രി​ക്കു​ക​യും ചെ​യ്തു. കൂ​ടു​ത​ല്‍ പൊ​ലീ​സ് എ​ത്തി ഇ​രു​വ​രെ​യും സ്റ്റേ​ഷ​നു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ടു. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ മ​റ്റു​ള്ള​വ​ര്‍ ക​ട​ന്നു​ക​ള​ഞ്ഞു. പി​ടി​യി​ലാ​യ​വ​രെ റി​മാ​ന്‍ഡ് ചെ​യ്തു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്‍പ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ഡി​വൈ.​എ​സ്.​പി ആ​ര്‍. ശ്രീ​കു​മാ​റി​ന്‍റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ എ​സ്.​എ​ച്ച്‌.​ഒ റി​ച്ചാ​ര്‍ഡ് വ​ര്‍ഗീ​സ്, എ​സ്.​ഐ​മാ​രാ​യ ജ​യ​കൃ​ഷ്ണ​ന്‍, സ​ന്തോ​ഷ്, എ.​എ​സ്.​ഐ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, തോ​മ​സ് സ്റ്റാ​ന്‍ലി, സ​ന്തോ​ഷ് കു​മാ​ര്‍, ജി​ബി​ന്‍ ലോ​ബോ, ക​ലേ​ഷ്, ഡെ​ന്നി ചെ​റി​യാ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular