Saturday, July 27, 2024
HomeUSAകാനഡയിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം: കെ എച് എൻ എ അപലപിച്ചു

കാനഡയിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം: കെ എച് എൻ എ അപലപിച്ചു

ഹ്യൂസ്റ്റൺ: കാനഡയിൽ ഗ്രേറ്റർ ടൊറോന്റോ കേന്ദ്രമായി ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്നുവരുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡണ്ട് ജി കെ പിള്ള അറിയിച്ചു. 
 
രണ്ടു മാസമായിട്ടും കുറ്റവാളികൾക്കെതിരെ കാര്യമായ അന്വേഷണമോ അറസ്റ്റോ നടത്താത്ത ടോറോന്റോ സിറ്റി അധികാരികളുടെ കണ്ണുതുറപ്പിക്കാൻ അമേരിക്കയിലെയും കാനഡയിലെയും മറ്റു ഹിന്ദു സംഘടനകളുമായി ചേർന്ന് ആവശ്യമെങ്കിൽ  വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും പരിപാടിയുള്ളതായി ജി കെ പിള്ള വൈസ് പ്രസിഡണ്ട് ഷാനവാസ് കാട്ടൂർ ട്രസ്റ്റീ ചെയർമാൻ ഡോ. രാംദാസ് പിള്ള എന്നിവർ സംയുക്തമായി നടത്തിയ പ്രസ്താവനയിൽ പറയുന്നു.
അധികാരികൾ പറയുന്നതനുസരിച്ചു ഗ്രേറ്റർ ടൊറോന്റോ ഏരിയയിൽ ആറും പീൽ റീജിയനിൽ അഞ്ചും ഹാമിൽട്ടൺ ഏരിയായിൽ ഒന്നും സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മോഷണമാണ് അക്രമികളുടെ ലക്‌ഷ്യം എന്നും അല്ലാതെ വംശീയമായ താല്പര്യങ്ങൾ ഉള്ളതായി കണക്കാക്കാൻ കഴിയില്ല എന്നും ഗ്രെയ്റ്റർ ടോറോന്റോ അധികാരികൾ പറയുന്നു. 
 
ടോറോന്റോയിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സുരക്ഷിതമാണെന്നും രാവും പകലും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ക്ഷേത്രം തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരി പറഞ്ഞു. 
ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിന് കഴിയുന്ന സഹായങ്ങൾ ചെയ്യാൻ കെ എച് എൻ എ പ്രതിജ്ഞാബദ്ധമാണെന്നും ടോറോന്റോ മേയറുടെ ഓഫീസുമായി ബന്ധപ്പെട്ടുവരുകയുമാണെന്നും ജി കെ പിള്ള പറഞ്ഞു.
RELATED ARTICLES

STORIES

Most Popular