Thursday, July 18, 2024
HomeUSAവംശീയ ആക്രമണത്തിനെതിരെ ബോധവൽക്കരണവുമായി സിക്ക് കൊയലീഷൻ

വംശീയ ആക്രമണത്തിനെതിരെ ബോധവൽക്കരണവുമായി സിക്ക് കൊയലീഷൻ

ന്യുയോർക്ക് ∙ ന്യുയോർക്കിലും പരിസരപ്രദേശങ്ങളിലും ടാക്സി ഡ്രൈവർമാർക്കു നേരെ നടക്കുന്ന വംശീയ ആക്രമണത്തിനെതിരെ ഡ്രൈവർമാർക്ക് ബോധവൽക്കരണവുമായി സിക്ക് കൊയലീഷൻ.ഫെബ്രുവരി 12ന് സിക്ക് കൊയലീഷനും സിവിൽ റൈറ്റ്സ് ഓർഗനൈസേഷനും സഹകരിച്ച് ജെഎഫ്കെ എയർപോർട്ടിനു സമീപം സംഘടിച്ചു. അവിടെയുള്ള ടാക്സി ഡ്രൈവർമാർക്ക് ഒരു ഡസൻ ഭാഷകളിൽ തയാറാക്കിയ ഫ്ലയറുകൾ വിതരണം ചെയ്തു. ടാക്സി ഡ്രൈവർമാർക്ക് യാത്രക്കാരിൽ നിന്നു ഭീഷണി ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്നാണു ഫ്ലയറിൽ സൂചിപ്പിച്ചിരുന്നത്.

ടാക്സി ഡ്രൈവർക്ക് നിരന്തരമായി ഭീഷണിയും മർദനവും നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് അവരോടൊത്ത് എപ്പോഴും കമ്മ്യൂണിറ്റിയും ഉണ്ടാകും എന്ന ഉറപ്പ് നൽകുകയായിരുന്നു 25ഓളം വോളണ്ടിയർമാർ. ഏറ്റവും ഒടുവിൽ ജനുവരി 3 നായിരുന്നു സിക്കുകാരനായ ഒരു ടാക്സി  ഡ്രൈവറെ മൊഹമ്മദ് അസ്സാനിയൽ എന്നൊരാൾ അകാരണമായി ആക്രമിച്ചത്. ടർബർ ധരിച്ചവർ എന്ന് അയാൾ ആക്രോശിക്കുകയും ചെയ്തിരുന്നു.

ആക്രമിക്കപ്പെടുന്ന ടാക്സി ഡ്രൈവർമാർക്ക് സൗജന്യ നിയമസഹായവും സിക്ക് കൊയലേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. പോർട്ട്അതോറട്ടിയും ന്യുയോർക്ക്, ന്യൂജഴ്സി പൊലീസ് ഡിപ്പാർട്ടുമെന്റും സിറ്റിയും സംയുക്തമായി സഹകരിച്ച് ഇത്തരം വംശീയാക്രമണങ്ങളെ ചെറുത്തു തോൽപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

RELATED ARTICLES

STORIES

Most Popular