Saturday, July 27, 2024
HomeKeralaകല്ല്യാണക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

കല്ല്യാണക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം മേയറും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമായ ആര്യാ രാജേന്ദ്രനും നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയുമായ സച്ചിന്‍ ദേവുമായുള്ള വിവാഹം ഉറപ്പിച്ചും ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ആര്യാ രജേന്ദ്രന്‍. സച്ചിന്‍ ദേവുമായി എസ്എഫ്‌ഐ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നതെന്ന് ആര്യ പറഞ്ഞു.

”ഞങ്ങളിരുവരും ഒരേ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്.രണ്ട് പേര്‍ക്കും കുടുംബവും പാര്‍ട്ടിയുമാണ് ഏറെ പ്രാധാന്യമുള്ള വിഷയം. ആ സൌഹൃദ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആര്യ പറയുന്നു. ‘വിവാഹം സമയമെടുത്തു ആലോചിച്ച് നടത്തേണ്ട കാര്യമാണ്. ഞങ്ങള്‍ പരസ്പരം ആലോചിച്ച ശേഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

രണ്ട് കുടുംബവും തമ്മില്‍ വിവാഹത്തെ കുറിച്ച്  സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ജന പ്രതിനിധികളായതിനാല്‍ പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം. ഇരുവരും ജനപ്രതിനിധികളാണ്. എന്റെ പഠനവും പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ഉടനെ വിവാഹമുണ്ടാകില്ലെന്നും ആര്യ പറയുന്നു.

RELATED ARTICLES

STORIES

Most Popular