Thursday, March 28, 2024
HomeKeralaമുഖവിലയ്‌ക്കെടുക്കാതെ ഹൈക്കമാന്‍ഡ് ചെന്നിത്തലയ്ക്കും ഉമ്മനും പണി; ദേശീയ നേതൃത്വത്തിലേക്ക് വിളിക്കില്ല

മുഖവിലയ്‌ക്കെടുക്കാതെ ഹൈക്കമാന്‍ഡ് ചെന്നിത്തലയ്ക്കും ഉമ്മനും പണി; ദേശീയ നേതൃത്വത്തിലേക്ക് വിളിക്കില്ല

പരസ്യ പ്രസ്താവന നടത്തുന്ന മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അടക്കം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഹൈക്കമാന്റ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും  ദേശീയ നേതൃത്വത്തിലേക്കു പോകുമെന്ന സൂചനയുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍  പാര്‍ട്ടി  മികച്ച സ്ഥാനമൊന്നും നല്കില്ലെന്ന സൂചനയുണ്ട്.  പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയതിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് ഇതുവരെ പ്രത്യേക പദവികളൊന്നും ലഭിച്ചിരുന്നില്ല. നേരത്തേ തഴയപ്പെട്ടതില്‍ അദ്ദേഹം ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് ദേശീയ പദവികള്‍ നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പുതിയ നേതൃത്വത്തിനെതിരായ പരസ്യ പ്രസ്താവന കടുത്താല്‍ ചെന്നിത്തലയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെ പുന; പരിശോധിച്ചേക്കുമെന്നാണ് ഹൈക്കമാന്റിന്റെ മുന്നറിയിപ്പ് മാത്രമല്ല മ്മന്‍ചാണ്ടിയുടെ പദവിയിലും പുനരാലോചന നടക്കുമെന്ന സൂചനയും ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്.

അതേസമയം ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയാല്‍ കെപിസിസി പുന;സംഘടനയും നേതൃത്വത്തിന് വലിയ വെല്ലുവിളിയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഗ്രൂപ്പ് ഭീഷണികള്‍ വിലപ്പോവില്ലെന്ന് കെപിസിസി നേതൃത്വം കരുതുന്നു. നിലവില്‍ തിരുവഞ്ചൂര്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് നേതാക്കള്‍ ഗ്രൂപ്പ് നേതൃത്വവുമായി അകലം പാലിക്കുകയാണ്. ഹൈക്കമാന്റിന്റെ പിന്തുണ കൂടി ഉള്ള സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ ഇത്തരത്തില്‍ പുറത്തേക്ക് വരുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ കെപിസിസി പുന;സംഘടന സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കള്‍ ഭീഷണി ഉയര്‍ത്തിയാല്‍ അതിനെ മറികടക്കാന്‍ എളുപ്പം സാധിക്കുമെന്നും പുതിയ നേതൃത്വം പ്രതീക്ഷിക്കുന്നു.
നേരത്തേ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന കാലങ്ങളില്‍ പാര്‍ട്ടി ഇരുനേതാക്കളുടേയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുകയും തിരുമാനിക്കുകയും ചെയ്തത്. എന്നാല്‍ പുതിയ നേതൃത്വം എത്തിയതോടെ ഇനി അവരുടെ തിരുമാനങ്ങളാണ് പാര്‍ട്ടിയില്‍ നടപ്പാക്കേണ്ടത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും സംസ്ഥാനത്തെ മുഴുവന്‍ കാര്യങ്ങളിലും തിരുമാനം എടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കും. നേതൃത്വത്തെ അംഗീകരിക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തയ്യാറായേ മതിയാകൂവെന്നും നേതൃത്വം

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്,ടി സിദ്ധിഖ് തുടങ്ങിയ നേതാക്കളെല്ലാം ഗ്രൂപ്പ് അതീതമായി പ്രവര്‍ത്തിക്കുന്നവരാണെന്നാണ് ഹൈക്കമാന്റ് നിലപാട്. അതിനിടെ ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിക്കെതിരെ പരസ്യമായി വിമര്‍ശനം ഉയര്‍ത്തുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ഹൈക്കമാന്റ് നല്‍കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ കെപി അനില്‍ കുമാറിന്റേയും ശിവദാസന്‍ നായരുടേയും പ്രസ്താവനകള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular