Thursday, April 25, 2024
HomeKeralaകോണ്‍ഗ്രസിലെ കലഹം ബിജെപി പ്രതീക്ഷയില്‍ ആരു വന്നാലും എടുക്കും

കോണ്‍ഗ്രസിലെ കലഹം ബിജെപി പ്രതീക്ഷയില്‍ ആരു വന്നാലും എടുക്കും

ഡിസിസി പുനസംഘടനയുമായി  കോണ്‍ഗ്രസില്‍ ഉടലെടുത്ത തമ്മിലടി മുതലാക്കാന്‍ ബിജെപി രംഗത്ത്. ബിജെപി സംസ്ഥാന നേതൃത്വം വലിയ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഓരോ ജില്ലകളില്‍ നിന്നും പുറത്തു വരുമെന്നു ഇവര്‍ പ്രതീക്ഷിക്കുന്നു. ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ സ്വാഗതം  ചെയ്തു കഴിഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ്.

ഒരു നേതാവിനെയെങ്കിലും അടര്‍ത്തിയെടുത്തു ശക്തിതെളിയിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.  കോണ്‍ഗ്രസ് വിട്ടു വരുന്നവരെ ബിജെപി സ്വാഗതം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് മലപ്പുറത്ത് പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസ് തകരുകയാണ്. കോണ്‍ഗ്രസ് വിടുന്നവര്‍ക്ക് സി.പി.എമ്മുമായി സഹകരിക്കാനാവില്ല. കേരളത്തിന് കോണ്‍ഗ്രസില്‍ നിന്ന് പോയവര്‍ ബിജെപിയിലേക്കാണ് വരുന്നത്. ഇവിടെയും അങ്ങനെ തന്നെയാവുമെന്നാണ് പ്രതീക്ഷയെന്നും എം.ടി രമേശ് പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയിലേക്ക് കടന്നു വരുന്നവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular