Wednesday, April 24, 2024
HomeUSAയുഎസും പിന്‍മാറി ; അഫ്ഗാനില്‍ കടുത്ത അനിശ്ചിതാവസ്ഥ

യുഎസും പിന്‍മാറി ; അഫ്ഗാനില്‍ കടുത്ത അനിശ്ചിതാവസ്ഥ

ദോഹ ഉടമ്പടി പ്രകാരം യുഎസ് സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍മാറി. ഇന്നലെ രാത്രി അവസാന യുഎസ് സൈനീകനും അഫ്ഗാന്‍ വിട്ടു. ഇതിന് പിന്നാലെ രാജ്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പ്രസ്താവിച്ച് താലിബാന്‍ ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തും സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചും വലിയ ആഘോഷമാണ് നടത്തിയത്.
എന്നാല്‍ ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമപ്പുറം കടുത്ത അനിശ്ചിതത്വത്തിലാ
ണ് അഫ്ഗാന്‍ ജനതയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കിടപ്പാടവും ആഹരത്തിനുള്ള വകയുമില്ലാതെ ലക്ഷക്കണക്കിനാളുകളാണ് തെരുവില്‍ കഴിയുന്നത്. സന്നദ്ധ സംഘടനകളുടെ ഭക്ഷണപ്പൊതികളാണ് ഇവരുടെ ഏക ആശ്രയം. സന്നദ്ധ സംഘടനാ വാഹനങ്ങള്‍ക്കു മുന്നില്‍ ഭക്ഷണത്തിനായി യാചിച്ചു നില്‍ക്കുന്നവരുടെ കാഴ്ചകളാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്ത് വിടുന്നത്.
രാജ്യത്ത് ഒരു സര്‍ക്കാരോ ഉദ്യോഗസ്ഥ സംവിധാനമോ ഇല്ലാത്തത് സന്നദ്ധ സംഘടകളുടെ പ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കുകയാണ്. കുട്ടികളടക്കമുള്ളവര്‍ പോഷകാഹാരക്കുറവും മറ്റുരോഗങ്ങളും മൂലം വലയുന്നുണ്ട്. സ്ത്രീസ്വാതന്ത്യത്തിനും താലിബാന്‍ കടിഞ്ഞാണിട്ടതോടെ ഭീതിയുടെ അന്തരീക്ഷമാണ് എങ്ങും നിലനില്‍ക്കുന്നത്.
താലിബാന്‍ ഭരണത്തെ മറ്റു ലോകരാജ്യങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഖത്തറും പാകിസ്ഥാനും ചൈനയുമൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. രാജ്യത്തെ ജനങ്ങളുടെ ദുരിതമകറ്റാന്‍ മറ്റുരാജ്യങ്ങളുടെ ഇടപെടല്‍ താലിബാന്‍ എത്രത്തോളം അനുവദിക്കുമെന്നതും ചര്‍ച്ചാവിഷയമാണ്.
ലോകമെങ്ങും ഇപ്പോള്‍ ഏറ്റവും പ്രതിസന്ധി സൃ്ഷ്ടിക്കുന്ന കോവിഡ് മഹാമാരിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഒരു നടപടിയും അഫ്ഗാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. വാക്‌സിനേഷന്‍ നിരോധിക്കുകയാണ് ആദ്യം താലിബാന്‍ ചെയ്തത്. എന്നിരുന്നാലും താലിബാന്‍ ഭികരരോട് മൃദുസമീപനമാണ് ഐക്യരാഷ്ട്രസംഘടനയും പ്രമുഖ രാജ്യങ്ങളും സ്വീകരിക്കുന്നത് എന്നത് ഏവരേയും അത്ഭുതപ്പെടുത്തുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ അപ്ഗാനില്‍ നിന്നും പുറത്തുവന്നത് രാജ്യംവിടാന്‍ തിരക്കുകൂട്ടുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ ചിത്രമാണെങ്കില്‍ ഇനി വരുന്നത് ഭീകരഭരണത്തില്‍ കീഴില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് പട്ടിണിയിലും അരാജകത്വത്തിലും കഴിയുന്ന ഒരു ജനതയുടെ ദുരിതത്തിന്റെ നേര്‍ചിത്രങ്ങളാവും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular