Friday, March 29, 2024
HomeUSAകാബൂളിൽ വീരമൃത്യുവരിച്ച യുഎസ് സൈനികർക്ക് ആദരാജ്ഞലി അർപ്പിച്ച് ഇന്ത്യൻ–അമേരിക്കൻ സമൂഹം

കാബൂളിൽ വീരമൃത്യുവരിച്ച യുഎസ് സൈനികർക്ക് ആദരാജ്ഞലി അർപ്പിച്ച് ഇന്ത്യൻ–അമേരിക്കൻ സമൂഹം

വാഷിങ്ടൻ ∙ കാബൂൾ ഇന്റർനാഷനൽ വിമാന താവളത്തിനടുത്ത് നടന്ന ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത യുഎസ് സൈനികർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു ഇന്ത്യൻ അമേരിക്കൻ സമൂഹം. അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കാൻഡിൽ ലൈറ്റ് വിജിലിന്റെ ഭാഗമായി ന്യൂയോർക്ക് സിറ്റി ടൈം സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടിയിൽ മുകേഷ് മോഡി, കൃഷ്ണ റഡ്ഡി എന്നിവർ സൈനികർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ചു.

ഇതൊരു ഭീകരാക്രമണമാണ്, പൈശാചിക നടപടിയാണ് ഇത്. രണ്ടിനേയും നാം ധീരതയോടെ ചെറുക്കണം. മുകേഷ് റെഡി പറഞ്ഞു. ഈ മാസം നടന്ന ഭീകരാക്രമണത്തിൽ പതിനൊന്ന് മറീനുകളും ഒരു നേവി സെയ്‍ലറും, സ്പെഷ്യൽ ഫോഴ്സ് പട്ടാളക്കാരുമടക്കം പതിമൂന്നു പേരും 170 അഫ്ഗാൻകാരുമാണ് കൊല്ലപ്പെട്ടത്.

candle-light-vigil-2

ഇപ്പോൾ നാം തോളോടു തോൾ ചേർന്നും, ഒരാൾ മറ്റൊരാൾക്ക് പിന്തുണ നൽകിയും ഭീകരപ്രവർത്തനങ്ങൾ‍ അവസാനിപ്പിക്കുന്നതിനും നാം ഉയർത്തി പിടിച്ച സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിനും പ്രതിജ്ഞാ സന്നദ്ധരാകേണ്ട സമയമാണെന്നും പ്രാസംഗികർ ചൂണ്ടികാട്ടി.

ഡോ. സുരീന്ദർ കൗൾ, അചലേഷ് അമർ എന്നിവരാണ് ഈ പരിപാടിയുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചത്. ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഈ ഭീരുത്വപരമായ അക്രമണം അപലപിക്കപെടേണ്ടതാണെന്ന് ഇരുവരും ഓർമ്മിപ്പിച്ചു.

candle-light-vigil-3

ന്യൂയോർക്ക്, വാഷിങ്ടൻ, ന്യൂജഴ്സി, സൻഫ്രാൻസിസ്കോ, ലൊസാഞ്ചലസ്, അത്‍ലാന്റാ, ഹൂസ്റ്റൻ, ബോസ്റ്റൻ, ഷിക്കാഗോ, ഡാലസ് തുടങ്ങി ഇരുപത്തിയഞ്ച് നഗരങ്ങളൽ നടന്ന വിജിലിൽ നൂറുകണക്കിനു ഇന്ത്യൻ അമേരിക്കൻസ് പങ്കെടുത്തു.

പി. പി. ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular