Saturday, April 20, 2024
HomeUSAഹൂസ്റ്റൺ ഷോപ്പിങ് മാളിൽ വെടിവയ്പ്പ്; പൊലീസ് ഓഫിസറും അക്രമിയും കൊല്ലപ്പെട്ടു

ഹൂസ്റ്റൺ ഷോപ്പിങ് മാളിൽ വെടിവയ്പ്പ്; പൊലീസ് ഓഫിസറും അക്രമിയും കൊല്ലപ്പെട്ടു

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ഷോപ്പിങ് മാളിൽ ഫെബ്രുവരി 23 ബുധനാഴ്ച രാവിലെ ഉണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസ് ഓഫിസറും, അക്രമിയും കൊല്ലപ്പെട്ടതായി ഹൂസ്റ്റൺ പൊലീസ് അറിയിച്ചു. ഹൂസ്റ്റണിലെ പ്ലാസ് അമേരിക്കൻസ് മാളിൽ ജോലിക്കെത്തിയതായിരുന്നു ജെബിന്റൊ കൗണ്ടി ഓഫിസർ നീൽ ആഡംസ്. മാളിലെത്തിയെ പ്രതിയുമായി അദ്ദഹം വാക്ക് തർക്കം ഉണ്ടായി. പെട്ടെന്ന് അക്രമി ഓഫിസറുടെ തോക്ക് തട്ടിയെടുത്ത് നിറയൊഴിക്കുകയായിരുന്നു. ഇതേ സമയം അവിടെയുണ്ടായിരുന്ന രണ്ടു ഓഫിസർമാർ പ്രതിക്കു നേരെ വെടിയുതിർത്തു. അക്രമിയും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി ഡോക്ടർ അറിയിച്ചു.

അക്രമി കത്തി കാണിച്ചു ഭീഷിണിപ്പെടുത്തിയതിനെ തുടർന്നാണ് നീൽ ആഡംസ് ഇയാളുടെ നേരെ അടുത്തത്. 2012 ൽ പൊലീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി, കൗണ്ടി എൻവയോൺമെന്റൽ ഓഫിസറായാണ് നീൽ ജോലിയിൽ പ്രവേശിച്ചത്.

പൊലീസ് ഓഫിസർമാർക്കെതിരെയുള്ള അക്രമസംഭവങ്ങൾ വർധിച്ചുവരികയാണെന്നും ഇത് ഓഫിസർമാരുടെ മനോബലം തകർക്കുമെന്നും പൊലീസ് ഓഫിസേഴ്സ് സംഘടനാ നേതാവ് ജൊ ഗമാൾസി പറഞ്ഞു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular