Friday, April 26, 2024
HomeUSAറഷ്യയുടെ പാത പിന്തുടരുന്ന ചൈന തയ്‍വാനെ ആക്രമിക്കുമെന്ന് ട്രംപ്

റഷ്യയുടെ പാത പിന്തുടരുന്ന ചൈന തയ്‍വാനെ ആക്രമിക്കുമെന്ന് ട്രംപ്

വാഷിങ്ടൻ ഡി സി ∙ ലോകരാഷ്ട്രങ്ങളുടെ ശക്തമായ സമ്മർദത്തെ അവഗണിച്ചു യുക്രെയ്നെ കീഴടക്കാൻ റഷ്യൻ സൈന്യം നീങ്ങിയതിൽ ആവേശം ഉൾകൊണ്ട് തയ്‍വാനെ കീഴടക്കാനായിരിക്കും ചൈന ശ്രമിക്കുക എന്ന് മുൻ യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നൽകി.റഷ്യയുടെ ഇരട്ട സഹോദരിയാണ് ചൈന. റഷ്യ എന്തു നടപടി സ്വീകരിക്കുമോ അതുതന്നെ ചൈനയും സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.

താൻ പ്രസിഡന്റായിരിക്കുമ്പോൾ യുക്രെയ്നെ ആക്രമിക്കുകയോ, കീഴടക്കുകയോ ചെയ്യുന്നതിന് സൈനീക നീക്കം നടത്തുകയില്ലെന്ന് റഷ്യൻ പ്രസിഡന്റ് ഉറപ്പുനൽകിയിരിന്നു. ബൈഡൻ  ബലഹീനനാണെന്ന് റഷ്യൻ – ചൈന പ്രസിഡന്റുമാർ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ വ്യക്തമായ തെളിവാണ് യുക്രെയ്ൻ അധിനിവേശത്തിനു റഷ്യൻ പ്രസിഡന്റിന് ധൈര്യം നൽകിയിരിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

റഷ്യൻ പ്രസിഡന്റുമായി സുഹൃദ്ബന്ധം സ്ഥാപിച്ചിട്ടുള്ള ബൈഡൻ യുക്രെയ്ൻ അധിനിവേശത്തിനെതിരെ കാര്യമായ നടപടികൾ സ്വീകരിക്കില്ലെന്ന് പുടിന് അറിയാമെന്നും ട്രംപ് ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular