Tuesday, April 16, 2024
HomeUSAറഷ്യൻ അധിനിവേശത്തെ അപലപിച്ചു ട്രംപ്; 2024ൽ മത്സരിക്കുമെന്നു സൂചന

റഷ്യൻ അധിനിവേശത്തെ അപലപിച്ചു ട്രംപ്; 2024ൽ മത്സരിക്കുമെന്നു സൂചന

ഫ്ളോറിഡ∙ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ശക്തമായി അപലപിച്ചു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതോടൊപ്പം 2024ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും. ഫെബ്രു 26 ശനിയാഴ്ച ഫ്ലോറിഡയിൽ റിപ്പബ്ലിക്കൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. യുക്രെയ്ൻ ജനതയ്ക്കു വേണ്ടി പ്രാർഥിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.ലോകത്തിലെ ഏറ്റവും വലിയ കൺസർവേറ്റിവ് ഗാതറിങ്ങിൽ പ്രസംഗിക്കവെ പ്രസിഡന്റ് ബൈഡന്റെ ബലഹീനതയാണ് റഷ്യൻ പ്രസിഡന്റ് പുട്ടിൻ ചൂഷണം ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.

വ്യക്തമായ നിലപാടുകൾ സ്വീകരിക്കാത്ത ലോക നേതാക്കളെയും ട്രംപ് വിമർശിച്ചു. 2020ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നടത്തിയ അട്ടിമറിയാണ് ബൈഡന്റെ വിജയത്തിനു വഴിയൊരുക്കിയതെന്ന ആരോപണം ട്രംപ് ആവർത്തിച്ചു.

അമേരിക്കയുടെ എല്ലാ രംഗങ്ങളിലുമുള്ള തകർച്ചയെ കുറിച്ചും നിങ്ങൾ മനസിലാക്കണം. –2020ലെ തിരഞ്ഞെടുപ്പ് തട്ടിയെടുക്കാതിരിക്കുകയും ഞാൻ പ്രസിഡന്റാകുകയും ചെയ്തിരുന്നുവെങ്കിൽ ഇതു  സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഹർഷാരവങ്ങളോടു കൂടിയാണ് യോഗ പ്രതിനിധികൾ ട്രംപിന്റെ പ്രസ്താവനയോടു പ്രതികരിച്ചത്. ട്രംപ് 2024ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശനിയാഴ്ച നൽകിയ സൂചന അതിലേക്കാണു വിരൽ ചൂണ്ടുന്നതെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular