Saturday, December 4, 2021
HomeKeralaപി.സി.ചാക്കോ പിടിമുറുക്കുന്നു

പി.സി.ചാക്കോ പിടിമുറുക്കുന്നു

എന്‍സിപിയില്‍ പിടിമുറുക്കി സംസ്ഥാന അധ്യക്ഷന്‍ പി.സിചാക്കോ. പാര്‍ട്ടിയിലെ പ്രബലവിഭാഗമായ പീതാംബരന്‍മാഷിനെയും സംഘത്തെയും അടിച്ചൊതുക്കി മൂലയിലിരുത്തിയശേഷം അടുത്ത ലക്ഷ്യം മന്ത്രിയായിലേക്കായി. വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്കും പോയി കൊണ്ടിരിക്കുന്ന മന്ത്രി ശശീന്ദ്രനെ ചൊല്‍പ്പടിക്കുനിര്‍ത്താനുള്ള നീക്കമാണ് ചാക്കോ നടത്തുന്നത്.

പാര്‍ട്ടിയുടെ കാര്യത്തില്‍ ഇടപെടാനും നിയന്ത്രിക്കാനും താനുണ്ടെന്ന സൂചന നല്‍കി പി.സി.ചാക്കോ. മന്ത്രി ഇനി മുതല്‍ പാര്‍ട്ടിയുടെ കാര്യത്തിലൊന്നും ഇടപെടേണ്ടതില്ല. അതിനു പ്രസിഡന്റുണ്ടെന്ന സൂചനയും നല്‍കി കഴിഞ്ഞു. കൊല്ലത്തെരണ്ടു പാര്‍ട്ടിക്കാര്‍ തമ്മിലുള്ളവിഷയവും പെണ്‍വിവാദവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം വരെ രംഗത്തു വന്നിരുന്നു. ഫോണ്‍കെണി എന്നു പറഞ്ഞു ഒഴിഞ്ഞു മാറുമ്പോഴും കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചുവെന്ന പരാതിയാണ് ഉയരുന്നത്. ഒരു സ്ത്രീയുടെ കൈയില്‍ കയറി പിടിച്ച നേതാവിനെതിരേയുള്ള പരാതി ഒത്തുതീര്‍പ്പാക്കാനാണ് മന്ത്രി വിളിച്ചതും കുടുങ്ങിയതും. ഇതിനു മുമ്പും സമാനമായ സംഭവം മന്ത്രിയുടെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ വിളിച്ചു അശ്ലീലഭാഷയില്‍ സംസാരിച്ചതിനാണ് പ്രശ്‌നമായത്. അതു മംഗളം ചാനലിന്റെ കെണിയായി ചിത്രീകരിക്കാമെങ്കിലും ഒരു മന്ത്രി ഇത്തരം സംഭാഷണങ്ങള്‍ ഒഴിവാക്കാതെ നിന്നതും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഏതായാലും നിലവിലുള്ള എന്‍സിപി നേതാക്കളെക്കാള്‍ കൂടുതലായി പുതിയ നേതാക്കള്‍ പാര്‍ട്ടിയിലേക്കു ചാക്കോയുടെ സ്വാധീനത്തില്‍ വന്നു കൊണ്ടിരിക്കുകയാണ്. കെപിസിസി ഭാരവാഹികളായിരുന്നവരും ലതിക സുഭാഷിനെ പോലുള്ള നേതാക്കളും എന്‍സിപിയിലെത്തി കഴിഞ്ഞു. പീതാംബരന്‍മാഷിനും സംഘത്തിനും ഇപ്പോള്‍ പാര്‍ട്ടിയില്‍ യാതൊരുവിധ സ്വരവുമില്ല. എല്ലാം നിയന്ത്രിക്കുന്നതു ചാക്കോയായി മാറി കഴിഞ്ഞു.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular