Thursday, April 18, 2024
HomeKeralaസ്വര്‍ണക്കടത്ത് ശിവശങ്കറിനെ വെള്ളപൂശുന്നു പിണറായി ഇഷ്ടക്കാരനെ രക്ഷിക്കുന്നു

സ്വര്‍ണക്കടത്ത് ശിവശങ്കറിനെ വെള്ളപൂശുന്നു പിണറായി ഇഷ്ടക്കാരനെ രക്ഷിക്കുന്നു

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ   ദേശീയ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റു ചെയ്തുവെങ്കിലും പിണറായിക്ക്  ഇഷ്ടക്കാരനെ ഉപേക്ഷിക്കാന്‍  താല്പര്യമില്ല. വിവാദമായ സ്പ്രിങ്കളര്‍ കേസില്‍ പോലും  ശിവശങ്കറിനെ വെ്ള്ളപൂശുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നു. അവര്‍ കക്കുന്നു,അവര്‍ അന്വേഷിക്കുന്നു എല്ലാം വെള്ളപൂശൂന്നു എന്ന നിലപാടാണിപ്പോള്‍.

വിവാദമായ സ്പ്രിങ്ക്ളര്‍ കരാറില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കറിനെ വെള്ളപൂശി രണ്ടാം അന്വേഷണ റിപ്പോര്‍ട്ട്. കരാറില്‍ വീഴ്ച്ചകളുണ്ടായിരുന്നെങ്കിലും ശിവശങ്കറിന് ഗൂഢോദ്ദേശങ്ങള്‍ ഇല്ലായിരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കരാറിന്റെ ഉത്തരവാദിത്തം ശിവശങ്കറിന് മാത്രമാണ്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇതു സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോവിഡ് വിവരവിശകലനത്തിന് സ്പ്രിന്‍ക്ലര്‍ കമ്പനിയെ നിയമിക്കുന്നതായി ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും അറിയിച്ചിരുന്നില്ലെന്നും സ്വകാര്യ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനു മുന്‍പ് ഡേറ്റ സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നും കരാറിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടാം വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. കരാറുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങളും പാലിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആരോപിക്കപ്പെടുന്നത് പോലെ യാതൊരു വിവരങ്ങളും ചോര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സ്റ്റോര്‍ പര്‍ചേസ് മാന്വല്‍ പ്രകാരമാണ് ഐടി സെക്രട്ടറി മുന്‍കൈ എടുത്ത് കരാര്‍ ഒപ്പിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമ, ധന, ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളുമായോ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുമായോ ചര്‍ച്ച നടത്താതെയാണ് അന്നത്തെ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കരാര്‍ ഒപ്പിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, വീഴ്ചകളുണ്ടായെങ്കിലും കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമല്ലെന്നും കരാറിന്റെ പൂര്‍ണ ഉത്തരവാദിയായ എം.ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എംഎംഎല്‍മാരായ പി.ടി.തോമസ്, പി.സി.വിഷ്ണുനാഥ് എന്നിവരുടെ നിയമസഭാ ചോദ്യത്തിനു മറുപടിയായാണു സര്‍ക്കാര്‍ മുന്‍ നിയമ സെക്രട്ടറി കെ.ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വിട്ടത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും മറുപടിയിലുണ്ട്.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular