Friday, April 26, 2024
HomeKeralaചെന്നിത്തലയെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത് എ.എന്‍. രാധാകൃഷ്ണന്‍

ചെന്നിത്തലയെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത് എ.എന്‍. രാധാകൃഷ്ണന്‍

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ബിജെപിയിലേയ്ക്ക് ക്ഷണം. മുതിര്‍ന്ന ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണനാണ് ചെന്നിത്തലയെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചത്. ചെന്നിത്തലയോട് കോണ്‍ഗ്രസിലുള്ളവര്‍ പാര്‍ട്ടി വിട്ടുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന് ബിജെപിയിലേയ്ക്ക് വരാം എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.
പലസംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലേയ്ക്ക് വരുന്നുണ്ട് കോണ്‍ഗ്രസില്‍ നിന്നും വരുന്നവര്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹവും കൂടി ജീവിതം കൊടുത്തു പടുത്തുയര്‍ത്തിയ പാര്‍ട്ടിയാണ് അദ്ദേഹത്തോട് വിട്ടുപൊയ്‌ക്കൊള്ളാന്‍ പറഞ്ഞത് പാര്‍ട്ടിയുടേയും അദ്ദേഹത്തിന്റേയും വളര്‍ച്ചയില്‍ ജാതിസമവാക്യങ്ങളുടേയും സമുദായ സംഘടനകളുടേയും സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരിക്കലും സിപിഎമ്മിലേയ്ക്ക് പോകാന്‍ കഴിയില്ലെന്നും സിപിഎം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മുഹമ്മദ് റിയാസ് എന്നായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും അണികളുമായി ബിജെപി ആശയവിനിമയം നടത്തുമെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ലിക്യുഡേഷനാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular