Wednesday, April 24, 2024
HomeKeralaമാംസവും മദ്യവും പൂര്‍ണ്ണമായി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി പുറത്തിറക്കി

മാംസവും മദ്യവും പൂര്‍ണ്ണമായി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി പുറത്തിറക്കി

മഥുരയില്‍ മദ്യവും മാംസാഹാരവും വിലക്കി യോഗി ആദിത്യനാഥ്. മാംസവും മദ്യവും പൂര്‍ണ്ണമായി നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി പുറത്തിറക്കി.

മദ്യ, മാംസ വ്യാപാരം ഉടനെ തന്നെ നിരോധിക്കാനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാംസവും മദ്യവും വിറ്റ് ഉപജീവനം നടത്തുന്നവര്‍ മറ്റെന്തെങ്കിലും വ്യപാരത്തിലേയ്ക്ക് തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മദ്യവും മാംസവും കച്ചവടം ചെയ്തിരുന്നവര്‍ ‘പാല്‍ ‘ വില്‍പനയിലേക്ക് ശ്രദ്ധ തിരിക്കണമെന്ന് യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചു. ഇതിലൂടെ മികച്ച പാല്‍ ഉല്‍പാദകരെന്ന മഥുരയുടെ പഴയ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ലഖ്നൗവില്‍ കൃഷ്‌ണോത്സവം 2021 എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചടങ്ങില്‍ കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന്‍ ചൗധരി, ശ്രീകാന്ത് ശര്‍മ എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular