Thursday, April 25, 2024
HomeGulfഹിബത്തുല്ല അഖുന്ദ്സാദയുടെ നേതൃത്വത്തിൽ അഫ്‌ഗാനിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിക്കും

ഹിബത്തുല്ല അഖുന്ദ്സാദയുടെ നേതൃത്വത്തിൽ അഫ്‌ഗാനിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിക്കും

കാബൂൾ:  മുല്ല ഹിബത്തുല്ല  അഖുന്ദ്സാദ ആയിരിക്കും അടുത്തതായി അഫ്‌ഗാനിസ്ഥാൻ ഭരിക്കുന്ന നേതാവെന്ന് താലിബാൻ അറിയിച്ചതായി  റിപ്പോർട്ട്.
പുതിയ സർക്കാരിന്റെ നേതാവായി  അഖുന്ദ്സാദ  ഉണ്ടാകുമെന്ന് താലിബാൻ സാംസ്കാരിക കമ്മീഷൻ അംഗം അനമുല്ല സമംഗാനി പറഞ്ഞതായും അറിയുന്നു.
മന്ത്രിസഭയെ കുറിച്ച് ആവശ്യമായ ചർച്ചകളും നടന്നിട്ടുണ്ടെന്നും, താലിബാൻ  പ്രഖ്യാപിക്കുന്ന ഇസ്ലാമിക സർക്കാർ ജനങ്ങൾക്ക് മാതൃകയാകുമെന്നും  ഇതിനെക്കുറിച്ച് ഒരു ചോദ്യവും ഉണ്ടാകരുതെന്നും സമാംഗനി പറഞ്ഞതായി ടോലോ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
പുതിയ സംവിധാനത്തിന്റെ പേര് റിപ്പബ്ലിക്ക് എന്നോ  എമിറേറ്റ് എന്നോ  ആയിരിക്കരുതെന്നും, ഇസ്ലാമിക സർക്കാർ ആയിരിക്കണമെന്നുമാണ് തീരുമാനം.
അഖുൻസാദ സർക്കാരിന്റെയും രാജ്യത്തിന്റെയും നേതാവായിരിക്കുമെന്നും, അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രധാനമന്ത്രിയോ പ്രസിഡന്റോ ഉണ്ടാകുമെന്നും  രാഷ്ട്രീയ വിശകലന വിദഗ്ധനായ മുഹമ്മദ് ഹസൻ ഹക്യാർ പറഞ്ഞു.
വിവിധ പ്രവിശ്യകൾക്കും ജില്ലകൾക്കുമായി താലിബാൻ ഇതിനകം ഗവർണർമാരെയും പോലീസ് മേധാവികളെയും പോലീസ് കമാൻഡർമാരെയും നിയമിച്ചിട്ടുണ്ട്.
പുതിയ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് കൂടിയാലോചനകൾ പൂർത്തിയായതായി താലിബാൻ പറയുന്നുണ്ടെങ്കിലും, ഭരണസംവിധാനത്തിന്റെ  പേരോ  ദേശീയ പതാകയോ , ദേശീയഗാനമോ ചർച്ച ചെയ്തിട്ടില്ല.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular