Thursday, March 28, 2024
HomeUSAമനുഷ്യനിൽ ആദ്യമായി വച്ചുപിടിപ്പിച്ച പന്നിയുടെ ഹ്ര്ദയം നിശ്ചലമായി

മനുഷ്യനിൽ ആദ്യമായി വച്ചുപിടിപ്പിച്ച പന്നിയുടെ ഹ്ര്ദയം നിശ്ചലമായി

മേരിലാന്‍ഡ്: ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്ത് വിപ്ലവകരമായ നേട്ടമായി ശാശ്ത്രജ്ഞന്മാർ ഉയർത്തിക്കാട്ടി,ഭാവി പ്രതീക്ഷകളുടെ ചിറകിലേറി    ലോകത്തിൽ ആദ്യമായി വിജയകരമായ ശാസ്ത്രക്രിയയിലൂടെ മനുഷ്യനിൽ വച്ചുപിടിപ്പിച്ച ജനിതകമാറ്റം വരുത്തിയ പന്നിയുടെ  ഹൃദയം  നിശ്ചലമായി.ഹ്ര്ദയ പേശികളുടെ മാരകമായ തകരാറുമൂലം മരണം സുനിശ്ചിതമാണെന്നു ഡോക്ടർമാർ വിധിയെഴുതിയ ഡേവിഡ് ബെന്നറ്റ് എന്ന അൻപത്തിയേഴു കാരനിലായിരുന്നു   പന്നിയുടെ ഹൃദയം മാറ്റിവെച്ചത്.

ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്ക് രണ്ട് മാസത്തിന് ശേഷമാണ് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ വച്ച്‌ തന്നെയാണ് ഡേവിഡ് മരിച്ചത്.
മനുഷ്യ ഹൃദയം സ്വീകരിക്കാന്‍ നിരവധി പേര്‍ വെയിറ്റിംഗ് ലിസ്റ്റുകളില്‍ ഉള്ളതിനാല്‍ പരീക്ഷണാത്മകമായി പന്നിയുടെ ഹൃദയം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു. ബെന്നറ്റിന്റെ മരണകാരണം എന്താണെന്ന് ഇതുവരെ കൃത്യമായി വ്യക്തമല്ല.

മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ റിപോർട്ടനുസരിച്ചു ‌, ജനുവരി ഏഴിനാണ് അദ്ദേഹത്തിനെ  ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയക്കു വിധേയനാക്കിയത് , അതിനുശേഷം അദ്ദേഹം സുഖം പ്രാപിച്ചുവരികയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ നില കൂടുതൽ വഷളാകുകയും ചെയ്തു മാർച്ച് 8 ചൊവാഴ്ച്ചഴായിരുന്നു എല്ലാവറെയും  നിരാശപ്പെടുത്തി ഡേവിഡിന്റെ അന്ത്യം സംഭവിച്ചത് ബുധനാഴ്ച അദ്ദേഹത്തിന്റെ മരണം ആശുപത്രി അധിക്രതർ ഔധ്യോകീകമായി  അറിയിക്കുകയും ചെയ്തു .

പി.പി. ചെറിയാന്‍
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular