Tuesday, April 16, 2024
HomeUSAന്യൂജേഴ്‌സി ബാപ്‌സ് വളണ്ടിയര്‍മാര്‍ സഹായഹസ്തവുമായി പോളണ്ടില്‍

ന്യൂജേഴ്‌സി ബാപ്‌സ് വളണ്ടിയര്‍മാര്‍ സഹായഹസ്തവുമായി പോളണ്ടില്‍

ന്യൂജേഴ്‌സി: ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിന് രൂപീകൃതമായ സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്റെ ന്യൂജേഴ്‌സിയില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ യുക്രെയ്‌നില്‍ നിന്നും യുദ്ധഭീതിയില്‍ പാലായനം ചെയ്ത അഭയാര്‍ത്ഥികള്‍ക്ക് കൈതാങ്ങലായി പോളണ്ടില്‍.


പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ബാപ്‌സ് വളണ്ടിയര്‍മാര്‍ അമേരിക്ക, യു.കെ., ഫ്രാന്‍സ്, ഐയര്‍ലാന്റ്, ഇറ്റലി, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം സമീപരാജ്യങ്ങളില്‍ എത്തപ്പെട്ട യുക്രൈയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി പോളണ്ടില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ബാപ്‌സിന്റെ ചുമതലയുള്ള മഹന്ത് സ്വാമി മഹാരാജ് വളണ്ടിയര്‍മാര്‍ക്ക് നേരത്തെ തന്നെ യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നു.
വിവിധ മതവിശ്വാസങ്ങളിലുള്ള യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേക കിച്ചന്‍ സജ്ജമാക്കി വെജിറ്റേറിയന്‍ ഭക്ഷണമാണ് വളണ്ടിയര്‍മാര്‍ ഒരുക്കിയിരിക്കുന്നത്. താല്‍ക്കാലിക പാര്‍പ്പിട സൗകര്യവും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. പോളണ്ടിന്റെ ഈസ്റ്റ് അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്ന ക്യാമ്പില്‍ ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്.

ന്യൂജേഴ്‌സി റോബിന്‍സ് വില്ലായില്‍ നിന്നുളള ഒരു സംഘം വളണ്ടിയര്‍മാരാണ് പോളിഷ് സിറ്റിയായ റെസ്സോവില്‍ എത്തിയിരിക്കുന്നത്. അമേരിക്കയില്‍ നിന്നും ആദ്യമായാണ് ഒരു ഇന്ത്യന്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ സഹായഹസ്തവുമായി യുക്രെയ്ന്‍ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത്. അമേരിക്കയിലെ പ്രമുഖ സംഘടനകള്‍, ബാപ്‌സ് സ്വാമീനാരായണ്‍   വളണ്ടിയര്‍മാരുടെ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular