Tuesday, April 23, 2024
HomeUSAയുക്രെയ്ൻ: ടെക്സസിൽ മാർച്ച് 13 പ്രാർഥനാ ദിനമായി ആചരിക്കണമെന്ന് ഗവർണർ

യുക്രെയ്ൻ: ടെക്സസിൽ മാർച്ച് 13 പ്രാർഥനാ ദിനമായി ആചരിക്കണമെന്ന് ഗവർണർ

ഓസ്റ്റിൻ ∙ റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളിൽ അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുന്നതിനും ടെക്സസിലെ ജനങ്ങൾ മാർച്ച് 13 പ്രാർഥനാ ദിനമായി ആചരിക്കണമെന്ന് ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് വിജ്ഞാപനം ഇറക്കി.

യുക്രെയ്ൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ടെക്സസ് ഗവർണേഴ്സ് മ്യൂസിയം ശനിയും ഞായറും നീല, മഞ്ഞ നിറങ്ങളാൽ പ്രകാശപൂരിതമാക്കണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്. ഗവർണറുടെ മന്ദിരത്തിൽ യുക്രെയ്ൻ പതാക ഉയർത്തുന്നതിനും (ശനിയും ഞായറും) ഉത്തരവിറക്കി.

റഷ്യയുമായി സിസ്റ്റർ – സിറ്റി ബന്ധങ്ങൾ അവസാനിപ്പിക്കുവാൻ ഡാലസ് സിറ്റി കൗൺസിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഗവർണർ മാർച്ച് 13 പ്രാർഥനാ ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ടു വിജ്ഞാപനമിറക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular