Thursday, March 28, 2024
HomeUSAഇന്ത്യൻ ഡോക്ടറെ കാർ കയറ്റി കൊന്ന കൊലയാളിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 ഡോളര്‍ ഇനാം

ഇന്ത്യൻ ഡോക്ടറെ കാർ കയറ്റി കൊന്ന കൊലയാളിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 ഡോളര്‍ ഇനാം

വാഷിംഗ്ടണ്‍ ഡി.സി : ഇന്ത്യന്‍ അമേരിക്കന്‍ ഐ.സി.യു ഡോക്ടര്‍ രാകേഷ് പട്ടേലിന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ തട്ടിയെടുത്ത്  ആ കാറ് കൊണ്ട് തന്നെ ഡോക്ടറെ ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെക്കുറിച്ച്  വിവരം നല്‍കുന്നവര്‍ക്ക്  25000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു .

മാര്‍ച്ച് 8 നായിരുന്നു ദാരുണ സംഭവം.  ഡോ. രാകേഷ് റോഡരികില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി അവിടെ നിന്നിരുന്ന ഗേള്‍ ഫ്രണ്ടിന് സമ്മാനം കൈമാറുന്നതിനിടെ അക്രമികള്‍ ഡോക്ടറെ തട്ടിമാറ്റി കാറില്‍ കയറുകയായിരുന്നു . ഇത് കണ്ടു പരിഭ്രമിച്ച ഡോക്ടര്‍ കാര്‍ മുന്നോട്ട് കൊണ്ട് പോകാതിരിക്കുന്നതിന് കാറിന്റെ മുന്‍പില്‍ കയറി നിന്നു.

എന്നാല്‍   ഇതൊന്നും വക വെക്കാതെ കാര്‍ മുന്നോട്ട് എടുത്തു. കാര്‍ തട്ടി നോലത്തു വീണ ഡോക്ടറുടെ മുകളിലൂടെ അക്രമികള്‍ കാര്‍ അതിവേഗം ഓടിച്ചു പോകുകയായിരുന്നു . ഇതിനെല്ലാം ദൃക്സാക്ഷിയായി പരിഭ്രാന്തയായ കാമുകി അവിടെ തന്നെ നിന്നിരുന്നു , ഇവര്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയുന്നതിന് മുന്‍പ് എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു .

വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ അധികം ദൂരത്തല്ലാത്ത സ്ഥലത്ത് കാര്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളഞ്ഞിരുന്നു .

മാര്‍ച്ച് 11 വരെ അക്രമികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല .

അപകടത്തില്‍ കൊല്ലപ്പെട്ട രാകേഷിന്റെ പിതാവും രണ്ടു സഹോദരങ്ങളും ഡോക്ടര്‍മാരാണ് . ഞങ്ങളുടെ ഇളയ മകനാണ് ഡോ.രാകേഷ് എം.ഡിയെന്ന് മാതാവ് ചാരുലത പറഞ്ഞു . വാഷിംഗ്ടണ്‍ ഡി.സിയില്‍ 2019 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ കാര്‍ ജാക്കിംഗ് 200 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത് , വാഹനമോഷണവും തട്ടിക്കൊണ്ടു പോകലും ഇവിടെ പ്രധാന കുറ്റകൃത്യങ്ങളായി  മാറിയിരിക്കുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular