Friday, May 17, 2024
HomeIndiaഅട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ പിടിച്ചിരിക്കുന്നു: ജയിച്ചുകഴിഞ്ഞ് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാതെ നടന്ന ആളാണ് രാഹുല്‍

അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ പിടിച്ചിരിക്കുന്നു: ജയിച്ചുകഴിഞ്ഞ് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാതെ നടന്ന ആളാണ് രാഹുല്‍

കൊച്ചി: രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ കഥാകൃത്ത് ടി പദ്മനാഭന്‍.

കൊച്ചിയില്‍ കോണ്‍ഗ്രസ് ഡിസിസി ഓഫീസില്‍ ഒരുക്കിയ ലൈബ്രറി ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് കോണ്‍ഗ്രസിനെതിരെ പദ്മനാഭന്‍ വിമര്‍ശനം ഉന്നയിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം ഉണ്ടായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വേദിയില്‍ത്തന്നെ നേതൃത്വത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

‘കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ, ഒരു കൂട്ടര്‍ക്കു കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ കഴിയും, അതു കോണ്‍ഗ്രസുകാര്‍ക്കു തന്നെയാണ്. കോണ്‍ഗ്രസുകാര്‍ തന്നെയാണ് പാര്‍ട്ടിയെ തോല്പിക്കുന്നത്. അട്ടയെപ്പോലെ ചിലര്‍ അധികാരത്തില്‍ പിടിച്ചിരിക്കുകയാണ്. അവര്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നു. ജയിച്ചുകഴിഞ്ഞു മണ്ഡലത്തിലേക്കു തിരിഞ്ഞുനോക്കാതെ നടന്ന ആളാണ് രാഹുല്‍ ഗാന്ധി. അമേത്തിയില്‍ സ്ഥിരമായി ജനങ്ങള്‍ ജയിപ്പിച്ചുകൊള്ളുമെന്നാണ് അദ്ദേഹം കരുതിയത്. അവസാനം ജയിക്കാനായി അദ്ദേഹത്തിനു വയനാട്ടിലേക്കു വരേണ്ടി വന്നു. കഥാകൃത്ത് കുറ്റപ്പെടുത്തി’, ടി.പദ്മനാഭന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular