Tuesday, April 23, 2024
HomeUSAകൈരളിടിവി യൂ എസ് എ യുടെ മൂന്നാമത് കവിത പുരസ്കാര ചടങ്ങ് ന്യൂയോർക്കിലെ കേരളസെന്ററിൽ

കൈരളിടിവി യൂ എസ് എ യുടെ മൂന്നാമത് കവിത പുരസ്കാര ചടങ്ങ് ന്യൂയോർക്കിലെ കേരളസെന്ററിൽ

ന്യൂയോർക് :പ്രവാസികളുടെ സാഹിത്യഭിരുചിയെ  പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി അമേരിക്കൻ മലയാളി എഴുത്തുകാരുടെ  മികച്ച രചനികളിൽ നിന്നാണ് സമ്മാനർഹയെ  തെരെഞ്ഞെടുത്തത് ..ഇക്കുറി കവിത പുരസ്‌കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധുനായരുടെ “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിതയാണ് ..ക്യാഷ് അവാർഡും ഫലകവും ന്യൂയോർക്കിലെ കേരളം സെന്ററിൽ (1824 ഫെയർഫാക്സ്  സ്ട്രീറ്റ് എൽമോണ്ട് ന്യൂയോർക് ) ഏപ്രിൽ 9 ന് രാവിലെ 10 .30 ന് ആരംഭിക്കുന്ന പരിപാടിയിൽ ജനനി മാസികയുടെ പത്രാധിപർ ജെ മാത്യൂസ് അവാർഡ് വിതരണം നടത്തുന്നു.  തുടർന്ന് പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര “നവമാധ്യമങ്ങളും സാഹിത്യവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു..തുടർന്ന് നടക്കുന്ന ചർച്ചയിൽ സാഹിത്യ സാംസ്‌കാരിക മാധ്യമ പ്രവർത്തകർ സംസാരിക്കുന്നു  ..
.മാധ്യ്മ പ്രവർത്തകരായ ജോർജ് ജോസഫ് ,താജ് മാത്യു ,കേരള സെന്റർ പ്രെസിഡെന്റ് അലക്‌സ് കാവുമ്പുറത്തു ,ഇ എം സ്റ്റീഫൻ , മനോഹർ തോമസ് ,ജോസ് ചെരിപുറം , കെ കെ ജോൺസൺ ,പി ,ടി പൗലോസ്, ബേബിഊരാളിൽ  എന്നിവർ ആശംസകൾ അർപ്പിക്കും ,തദവസരത്തിൽ തഹ്സിൻ മുഹമ്മദ് നിങ്ങൾക്കു വേണ്ടി ഓർമ്മകൾ ഉണർത്തുന്ന ഹൃദയ സ്പർശിയായ ഗാനങ്ങൾ സമർപ്പിക്കുന്നു , എല്ലാ പ്രിയ സ്നേഹിതരെയും  ഞങ്ങൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 914 954 9586 .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular