Tuesday, April 16, 2024
HomeUSAഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വീസകൾ പുനഃസ്ഥാപിച്ചു

ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വീസകൾ പുനഃസ്ഥാപിച്ചു

സാൻഫ്രാൻസിസ്ക്കൊ(കലിഫോർണിയ)∙ ടൂറിസ്റ്റ് ആന്റ് ഇ. ടൂറിസ്റ്റ് വീസകൾ പുനഃസ്ഥാപിച്ച് ഇന്ത്യ ഉത്തരവിറക്കിയതായി സാൻഫ്രാൻസിസ്ക്കോ കോൺസുലേറ്റ് ജനറൽ ഓഫിസിൽ നിന്ന് അറിയിച്ചു.

ഒരു മാസത്തേക്കും ഒരു വർഷത്തേക്കും 5 വർഷത്തേക്കും നിലവിലുള്ള ഇ. ടൂറിസ്റ്റ് വീസകളും സാധാരണ (പേപ്പർ) ടൂറിസ്റ്റ് വീസകളുമാണു പുനഃസ്ഥാപിച്ചിരിക്കുന്നത്.

അമേരിക്കൻ പൗരന്മാർക്കു വിതരണം ചെയ്തിട്ടുള്ള പത്തുവർഷത്തെ (ദീർഘകാല) വീസകളും ഇനി ഉപയോഗിക്കാമെന്ന് അറിയിപ്പിൽ തുടർന്ന് പറയുന്നു.

കൂടുതൽ വിവരങ്ങൾ htts://www.cgisf.gov.in വെബ്സൈറ്റിൽ നിന്നും ലഭിക്കുമെന്ന് കോൺസുൽ ഡോ. ആകുൽ സമ്പർവാളിന്റെ അറിയിപ്പിലുണ്ട്.

ആഗോളതലത്തിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതും, വാക്സിനേഷൻ വർധിക്കുന്നതും ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായതുമാണു സന്ദർശക വീസ പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യൻ സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular