Friday, April 19, 2024
HomeUSAബിഷപ് മാർ. തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം സോമർസെറ്റ്‌ സെൻറ്‌ തോമസ്...

ബിഷപ് മാർ. തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം സോമർസെറ്റ്‌ സെൻറ്‌ തോമസ് ദേവാലയത്തിൽ മാർച്ച് 25 മുതൽ

“കർത്താവിനെ അന്വേഷിച്ച കാലമത്രയും ദൈവം അവന് ഐശ്വര്യം നല്കി (2 ദിന 26:5 ബി)”
ന്യൂ ജേഴ്‌സി:  പ്രശസ്ത സുവിശേഷ പ്രാസംഗികനും, ധ്യാന ഗുരുവും, മനഃശാസ്ത്രജ്ഞനുമായ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ ബിഷപ്. മാർ. തോമസ് തറയിൽ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമർസെറ്റ്‌ സെൻറ്‌.തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ, മാർച്ച് 25- മുതൽ 27-വരെ (വെള്ളി, ശനി, ഞായർ) തീയതികളിലായി നടത്തപ്പെടുന്നു.
സമൂഹം നേരിടുന്ന സമകാലിക പ്രശ്നങ്ങളിൽ നീതിക്കായി ശക്തമായി ഇടപെടുന്ന മാർ. തോമസ് തറയിൽ പിതാവ് മനഃശാസ്ത്ര സംബന്ധമായ നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽനിന്നും ഡെപ്ത് സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി. ബിയോണ്ട് സെക്യുർ അറ്റാച്ച്‌മെന്റ്. അറ്റാച്മെൻറ്  ഇന്റിമസി ആൻഡ് സെലിബസി, ഫോർമേഷൻ ആൻഡ് സൈക്കോളജി തുടങ്ങിയവയാണ് പ്രധാന രചനകൾ. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളിലും  പ്രാവീണ്യമുണ്ട്.
ജീവിതം എന്നു തുടങ്ങി എന്ന് അവസാനിക്കും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇതിനിടയില്‍ സര്‍വ്വശക്തന്‍ ദാനമായി തന്ന ജീവിതത്തില്‍ താളപ്പിഴകളില്ലാതെ മുന്നേറുവാന്‍, കൊഴിഞ്ഞുവീണ ഇന്നലെകളിലെ പൊട്ടിപ്പോയ ഇഴകള്‍ കോര്‍ത്തിണക്കുവാന്‍ വീണുകിട്ടുന്ന ഒരവസരം. നിത്യ വിഹ്വലതകള്‍ക്കിടയില്‍ ഇനി അല്പമൊരു ഇടവേളയാകാം. കുടുംബജീവിതത്തില്‍ നാം അനുവര്‍ത്തിക്കേണ്ട പ്രായോഗികമായ മാര്‍ഗ്ഗങ്ങള്‍ പങ്കുവെക്കുന്ന ബിഷപ്പ് മാർ.തോമസ് തറയിലുമായി മൂന്നു ദിനങ്ങള്‍. രണ്ടറ്റവും കത്തിയ മെഴുകുതിരി പോലെ കുടുംബാംഗങ്ങള്‍ക്കായി സ്വയം എരിയുന്നവരാണ് നമ്മില്‍ ചിലരെങ്കിലും.
‘ആകയാല്‍ ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍ നിന്നുള്ള സാന്ത്വനമോ, ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍’ (ഫിലി. 2:14).
വ്യക്തിജീവിതത്തിലും, കുടുംബജീവിതത്തിലും നവീകരണമുണ്ടാക്കുവാനും, ആത്മീയതയുടെ പുതുവെളിച്ചം വിശ്വാസി സമൂഹത്തിന് പ്രദാനം ചെയ്യുവാനും, പരിശുദ്ധാത്മാവിന്റെ കൃപാവരത്താല്‍ നിറഞ്ഞ് വിശുദ്ധീകരിക്കപ്പെടുന്നതിനും, ഈ മാഹാമരി കാലഘട്ടത്തിൽ നമ്മെ  കാത്തുപരിപാലിച്ച  ദൈവത്തിനു നന്ദി പറയാനും, ഈ കുടുംബ നവീകരണ ധ്യാനത്തില്‍ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്ക് ചേര്‍ന്ന് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ആൻ്റണി സേവ്യർ പുല്ലുകാട്ടും, ട്രസ്റ്റിമാരും അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ബന്ധപ്പെടുക,
സെബാസ്റ്റ്യൻ ആൻ്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076, റോബിൻ ജോർജ് (ട്രസ്റ്റി) (848) 391-6535, ബോബി വർഗീസ്  (ട്രസ്റ്റി) (201) 927-2254, ടോം പെരുമ്പായിൽ (കോ ഓർഡിനേറ്റർ) (646) 326-3708), ജിജീഷ് തോട്ടത്തിൽ (കോ ഓർഡിനേറ്റർ) (609) 558-4351, റോണി മാത്യു (കോ ഓർഡിനേറ്റർ) (732) 429-3257.

വെബ്: www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular