Friday, April 19, 2024
HomeKeralaരമേശിന്റെ നാലണയും ഉമ്മന്‍ചാണ്ടിയുടെ പ്രായവും

രമേശിന്റെ നാലണയും ഉമ്മന്‍ചാണ്ടിയുടെ പ്രായവും

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ല എന്നുപറഞ്ഞ് കണ്ണടയ്ക്കുന്നതു ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ സ്ഥാനത്തിരുന്നപ്പോള്‍ ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോയി. ധാര്‍ഷ്ട്യത്തിന്റെ ഭാഷ പ്രയോഗിച്ചിട്ടില്ല. അഹങ്കാരത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു ആ 17 വര്‍ഷം. അച്ചടക്കത്തെ കുറിച്ച് പറയുന്നവരുടെ മുന്‍കാല പ്രാബല്യം നോക്കിയാല്‍ ആരൊക്കെ കോണ്‍ഗ്രസില്‍ കാണുമെന്ന് ആലോചിക്കണമെന്നും രമേശ് പറഞ്ഞു.

‘കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ എന്നോട് ആലോചിക്കണമെന്നു പറയുന്നില്ല. ഞാന്‍ കാലണ അംഗമാണ്. ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയാണ്. ഉമ്മന്‍ ചാണ്ടിയോട് ചര്‍ച്ച ചെയ്യാന്‍ ബാധ്യതയുണ്ട്. ഈ ഘട്ടത്തില്‍ പാര്‍ട്ടി ഒരുമിച്ച് നിര്‍ത്താനുള്ള ബാധ്യതയാണ് നേതൃത്വത്തില്‍ നിന്നുണ്ടാകേണ്ടത്. 64 വയസ്സുള്ള ഞാന്‍ മുതിര്‍ന്ന നേതാവായി എന്ന് പറയുമ്പോള്‍, പറയുന്നവര്‍ക്ക് 75 വയസ്സുണ്ട്’  രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോട്ടയം ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ പങ്കെടുത്തില്ല.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ് തുടങ്ങിയവരും പങ്കെടുത്തു.അതേസമയം, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയെയും ഫോണില്‍ വിളിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ ഡിസിസി ഓഫിസ് ഉദ്ഘാടനത്തിനു മുന്‍പാണ് ഇരുവരെയും വിളിച്ചത്. ഉമ്മന്‍ചാണ്ടി ഫോണ്‍ എടുത്തില്ല.

രമേശ് ചെന്നിത്തല ഫോണില്‍ സംസാരിച്ചു. ആറാം തീയതിയിലെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം അറിയിക്കാനാണ് വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കുമെന്ന് രമേശ് ഉറപ്പു നല്‍കിയെന്നും സതീശന്‍ പറഞ്ഞു. പുനഃസംഘടനക്കെതിരായ പരസ്യപ്രതികരണങ്ങള്‍ക്കു ശേഷം ആദ്യമായാണ് നേതാക്കള്‍ സംസാരിക്കുന്നത്.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular