Friday, March 29, 2024
HomeKeralaകോണ്‍ഗ്രസിനെ തകര്‍ക്കാന്‍, കോണ്‍ഗ്രസിലെ ആര്‍എസ്എസ് അജണ്ട

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍, കോണ്‍ഗ്രസിലെ ആര്‍എസ്എസ് അജണ്ട

കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസ് അജണ്ട  മറനീക്കി പുറത്തു വരുമ്പോഴും തിരിച്ചറിയാന്‍ കഴിയാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഹൈക്കമാന്‍ഡിനു പോലും ഇതു മനസിലാകുന്നില്ല.  രമേശ് ചെന്നിത്തലയ്ക്കും മറ്റു ചില നേതാക്കളും ഐ ഗ്രൂപ്പിന്റെ പേര് പറഞ്ഞു കളിക്കുമ്പോഴും ഇവരുടെ ലക്ഷ്യം  ആര്‍എസ്എസിന്റെ പ്രോജക്ട് കേരളത്തില്‍ നടപ്പിലാക്കുകയാണ്.  ചെന്നിത്തലയെ കുറിച്ചു പണ്ടു മുതല്‍ കേള്‍ക്കുന്ന ആര്‍എസ്എസ്  അനുഭാവം വ്യക്തമാകുകയാണ്.  കോണ്‍ഗ്രസിനെ കേരളത്തില്‍ ഇല്ലായമ ചെയ്യുക എന്നതു മാത്രമാണ്ആര്‍എസ്എശിന്‍െ ലക്ഷ്യം.  ഡിസിസി പ്രസിഡന്റ് നിയമനത്തിന്റെ പേരില്‍  ചെന്നിത്തലയും  ഉമ്മന്‍ചാണ്ടിയും ഉയര്‍ത്തുന്ന   പ്രക്ഷോഭം  സാധാരണ ജനത്തിനു മനസിലാകുന്നില്ല.  ആലപ്പുഴയില്‍  ബാബുപ്രസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡിസിസി പ്രസിഡന്റായതു  ചെന്നിത്തല പറഞ്ഞിട്ടാണ്.  നാട്ടകം സുരേഷിനു നറുക്കുവീണതു  ഉമ്മന്‍ചാണ്ടി നല്‍കിയ ലിസ്റ്റില്‍ നിന്നുമാണ്.  സംസ്ഥാനത്തെ പതിനാലു ജില്ലകളില്‍  ഭൂരിപക്ഷം  പ്രസിഡന്റുമാരും ഇവരുടെ ആളുകളാണ്. എന്നിട്ടും പ്രശ്‌നമുണ്ടാക്കൂന്നതു അധികാരം നഷ്ടപ്പെടുമെന്ന  വ്യാധി മാത്രമല്ല,  പാര്‍ട്ടിയെ മുള്‍മുനയില്‍നിര്‍ത്തുക എന്നതുമാണ്.   തങ്ങള്‍ക്കു ശേഷം  പ്രളയം എന്ന നിലപാടിലേക്കു നേതാക്കള്‍ മാറുന്നു.

കോടികള്‍ മുടക്കി  കേരളത്തിലെ പാര്‍ട്ടിയെ ഇല്ലായമ ചെയ്യാന്‍ ശ്രമിക്കുന്നബിജെപിക്കും ആര്‍എസ്എസിനും  ഇതു നേട്ടമാണ്.  കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോകുന്നവരെ കാത്തിരിക്കുകയാണ്  ബിജെപി. ഏതായാലും  ഇവരുടെപ്ലാനിംഗില്‍  രമേശ് ചെന്നിത്തലയും കൂട്ടാളികളും വീണിരിക്കുകയാണ്്. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ തയാറായാല്‍ തീരുന്ന പ്രശ്‌നമേ കേരളത്തിലെ  കോണ്‍ഗ്രസിലുള്ളൂ. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിനെതിരേ തിരിഞ്ഞിരിക്കുന്ന കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി രൂപീകരിക്കാന്‍  തയാറായി നില്‍ക്കുകയാണ്. അങ്ങനെയൊകു സാഹചര്യം  ലഭ്യമായാല്‍ ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ചു അതില്‍ചേരും.  കേരളത്തിലെ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായാലും  നേട്ടം  ബിജെപിക്കാണ്.  തൃശൂരില്‍ വെറും ഏഴു ശതമാനത്തില്‍ നിന്ന   ബിജെപി ഇപ്പോള്‍ 16 ശതമാനത്തിലേക്കു വളര്‍ന്നു. കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടായാല്‍  നേട്ടം  ബിജെപിക്കാണ്.

  • ആദിത്യവര്‍മ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular