Tuesday, November 29, 2022
HomeUSAന്യൂയോർക്കിലെ k-12 പാഠ്യപദ്ധതിയിൽ ഏഷ്യൻ അമേരിക്കൻ ഹിസ്റ്ററി ഉൾപെടുത്താനുള്ള പ്രമേയം റോക്ക്‌ലാന്റിൽ പാസ്സാക്കി

ന്യൂയോർക്കിലെ k-12 പാഠ്യപദ്ധതിയിൽ ഏഷ്യൻ അമേരിക്കൻ ഹിസ്റ്ററി ഉൾപെടുത്താനുള്ള പ്രമേയം റോക്ക്‌ലാന്റിൽ പാസ്സാക്കി

ന്യൂയോർക്: ഏഷ്യൻ അമേരിക്കൻ ഹിസ്റ്ററിയും, സിവിക് ഇമ്പാക്ട് സ്റ്റഡീസും ന്യൂയോർക്  പ്രൈമറി സ്കൂൾ തുടങ്ങി ഹൈസ്കൂൾതലം വരെ  പാഠ്യപദ്ധതിയിൽ ഉൾപെടുത്താൻ ഹോണറബിൾ ഡോ: ആനി പോൾ സമർപ്പിച്ച പ്രമേയം റോക്‌ലാൻഡ് ലെജിസ്ലേറ്റർസ് ഏകകണ്ഠമായി പാസാക്കി.
ഏഷ്യൻ അമേരിക്കൻ സമൂഹത്തോടും, ഐലൻഡർ അമേരിക്കൻ സമൂഹത്തോടുമുള്ള (AAPI) വിരുദ്ധത വർധിച്ചുവരുന്നത്  ആശങ്ക ഉളവാക്കുന്നതാണെന്നും അത് അനുവദിക്കാൻ  പറ്റുന്നതല്ലെന്നും ഡോ: ആനിപോൾ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
വ്യത്യസ്ത പാസ്തത്തലങ്ങളുള്ള ആളുകൾ തിങ്ങിപ്പാർക്കുന്ന ന്യൂയോർക്കിൽ ഏഷ്യൻ അമേരിക്കൻ സമൂഹവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യൻ കമ്മ്യൂണിറ്റി എണ്ണമറ്റ സംഭാവനകൾ ഈ രാജ്യത്തിനു വേണ്ടി ചെയ്തിട്ടുണ്ട് . എന്നാൽ അതൊന്നും ഇതുവരെ ചരിത്രത്തിൽ  ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു ഏഷ്യൻ അമേരിക്കൻ ഹിസ്റ്ററിയും, സിവിക് ഇമ്പാക്ട് സ്റ്റഡീസും ന്യൂയോർക്   k-12 പാഠ്യപദ്ധതി യിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധി വരെ  hate crimes കുറയ്ക്കാൻ സാധിക്കും.
FBI യുടെ റിപോർട്ടനുസരിച്ചു കഴിഞ്ഞ വർഷം  കോവിഡ് മഹാമാരി സമയത്ത് ഏഷ്യൻ വിരുദ്ധ കുറ്റ കൃത്യങ്ങൾ  76% വർദ്ധനവുണ്ടായിട്ടുണ്ട്. ഈ കഴിഞ്ഞമാസം ഫെബ്രുവരിയിൽ മൻഹാട്ടനിൽ ഒരു ദിവസം രണ്ടുമണിക്കൂറിനുള്ളിൽ ഏഴ് hate crimes ഏഷ്യൻ സ്ത്രീകളോടു കാണിച്ചതായി റിപ്പോർട്ട്  ഉണ്ട്. മാനസികമായും ശാരീരികമായും മാത്രമല്ല, സൈബർ ആക്രമങ്ങളും വലിയതോതിൽ നടക്കുന്നുണ്ട് . ഇതുപോലെ പല സംസ്ഥാനങ്ങളിലും hate crimes കൂടികൂടി വരികയാണ്.
ഈ അതിക്രമങ്ങളെ  തടയേണ്ടത്  അത്യാവശ്യമാണെന്നും  ഏഷ്യൻ അമേരിക്കൻ ഹിസ്റ്ററിയും, സിവിക് ഇമ്പാക്ട് സ്റ്റഡീസും ന്യൂയോർക്  k-12 പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഹോണറബിൾ ഡോ: ആനി പോൾ തന്റെ പ്രസ്താവനയിൽ ഊന്നി പറഞ്ഞു. സെനറ്റ് ബിൽ S6359A, അസംബ്‌ളി  ബിൽ A7260A എന്നീ ബില്ലുകളെ പിൻതുണച്ചായിരുന്നു ഈ പ്രമേയം. ഈയിടെ ആണ് ന്യൂജേഴ്‌സിയിൽ ഈ ബിൽ പാസായത്.  ഈ ബിൽ പാസായാൽ ന്യൂയോർക്ക്  മൂന്നാമത്തെ സംസ്ഥാനമാകും ഈ നിയമം പാസാക്കുന്നത്. ഇല്ലിനോയ്‌സാണ് ആദ്യത്തെ സംസ്ഥാനം.
ലെജിസ്ലേറ്ററായി  മൂന്നാം തവണയും  ജയിച്ച ഡോ: ആനി പോൾ  ന്യൂയോർക് സ്റ്റേറ്റിലെ  ആദ്യത്തെ ഇന്ത്യൻ  വനിത ലെജിസ്ലേറ്ററാണ് . ഈ വർഷവും  ഇവർ ലെജിസ്ലേർറിന്റെ  വൈസ്‌ചെയറാണ്.
സെബാസ്റ്റ്യൻ ആൻ്റണി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular