Tuesday, April 16, 2024
HomeEditorialടൈറ്റില്‍ 42 റദ്ദാക്കുവാന്‍ സമ്മര്‍ദ്ദം

ടൈറ്റില്‍ 42 റദ്ദാക്കുവാന്‍ സമ്മര്‍ദ്ദം

ടൈറ്റില്‍ 42 പലരും മറന്നതാണ്. അത് റദ്ദാക്കും എന്ന് പ്രഖ്യാപിച്ചവര്‍ ഉള്‍പ്പടെ. മാര്‍ച്ച് 2020 ല്‍ ഇത് യു.എസില്‍ പ്രാബ്യത്തില്‍ വന്നത് മുതല്‍ 17 ലക്ഷം കുടിയേറ്റക്കാരെ സ്വീകര്യമായ രേഖകളില്ലെന്ന് വ്യക്തമാക്കി തെക്കന്‍ അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് നാട്  കടത്തിയതായി രേഖകള്‍ പറയുന്നു. 17 ലക്ഷം തവണ  ടൈറ്റില്‍ 42 ഉപയോഗിച്ചിട്ടുണ്ടാവണം.

2020 മാര്‍ച്ചില്‍ മഹാമാരി പടര്‍ന്ന് പിടിക്കുമ്പോള്‍ രേഖള്‍ ഇല്ലാതെ കുടിയേറ്റക്കാര്‍ കടന്നു വരുന്നത് രോഗം ക്രമാതീതം പടരുകയേ ഉള്ളൂ എന്നകാരണം മുമ്പോട്ടുവച്ചാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഭരണകൂടം ടൈറ്റില്‍ 42 ദ്രുതഗതിയില്‍ നടപ്പിലാക്കിയത്. രേഖകള്‍ കൈവശം ഇല്ലാത്ത കുടിയേറ്റക്കാരെ പിടികൂടി ഉടനെ പുറത്താക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ കുടിയേറ്റക്കാരെ രണ്ടു കൈയും നീ്ട്ടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. അതിന് ശേഷം കുടിയേറ്റ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലേയ്ക്ക് നിയോഗിക്കപ്പെട്ട പുതിയ വൈസ് പ്രസിഡന്റ് കമലഹാരിസ് ടൈറ്റില്‍ 42 റദ്ദാക്കുവാന്‍ പുതിയ ഭരണകൂടം ആലോചിക്കുകയാണെന്ന് പറഞ്ഞത്. വര്‍ഷം ഒന്ന് കഴിഞ്ഞു. ഇപ്പോഴും ടൈറ്റില്‍ 42 നിലനില്‍ക്കുന്നു. രേഖകള്‍ ഇല്ലാതെ പിടിക്കപ്പെടുന്നവര്‍ ഉടനെ നാട് കടത്തപ്പെടുന്നു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സെക്രട്ടറി തന്റെ പുതിയ പ്രസ്താവനയില്‍ ഏപ്രിലില്‍ ടൈറ്റില്‍ 42 പുനരവലോകനം ചെയ്യുവാന്‍ സാധ്യത ഉണ്ടെന്ന് പറഞ്ഞു. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളും ആരോഗ്യവിദഗ്ധരും ഹോംലാന്‍ഡ് സെക്യൂരിറ്റിയും കുടിക്കാഴ്ച നടത്തി ഒരു തീരുമാനം എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രമ്പിന്റെ നിര്‍ദ്ദേശപ്രകാരം 60 ദിവസത്തിലൊരിക്കല്‍ ടൈറ്റില്‍ 42 അവലോകനം നടത്തേണ്ടതുണ്ട്. ബോര്‍ഡര്‍ ഏജന്റുമാരുടെ പരിഭ്രാന്തി ടൈറ്റില്‍ 42 എടുത്തു കളഞ്ഞാല്‍ കൂടിയേറ്റത്തിന്റെ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുമെന്നാണ്.

ഇപ്പോള്‍ 1,70,000ല്‍ അധികം കുടിയേറ്റക്കാര്‍ അതിര്‍ത്തിയുടെ മെക്‌സിക്കന്‍ ഭാഗത്ത് കാത്ത് കിടക്കുകയാണ്. നയം മാറ്റം ഉടന്‍ ഉണ്ടാകുമെന്നും തങ്ങള്‍ക്ക് യു.എസില്‍ പ്രവേശിക്കുവാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഇവര്‍ക്ക് പിന്നില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിര്‍ത്തിയില്‍ എത്താന്‍ കഴിയുന്ന ദൂരത്ത് മെക്‌സിക്കോയുടെ വിവിധ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് പ്രത്യാശികള്‍ വേറെയുമുണ്ട്. ഇവര്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. സൗത്ത് വെസ്റ്റ് ബോര്‍ഡര്‍ കോഓര്‍ഡിനേഷന്‍ സെന്റര്‍(എസ്ബിസിസി). ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി കണക്കാക്കുന്നത് 25,000 കുടിയേറ്റക്കാര്‍ ഇപ്പോള്‍ തന്നെ മെക്‌സിക്കന്‍ ഷെല്‍ട്ടറുകളില്‍ ടൈറ്റില്‍ 42 റദ്ദാക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നു എന്നാണ്. യുക്രെയിനില്‍ നിന്നെത്തുന്നവര്‍ക്ക് ടൈറ്റില്‍ 42 ബാധകമല്ലെന്ന് ഡിഎച്ച്എസ് സെക്രട്ടറി അലജാണ്ട്രാ മയര്‍കാസ് പറയുന്നു. ടൈറ്റില്‍ 42 ഒരു സ്ഥിരം നിയമമായി ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ബൈഡന്‍ ഭരണകൂടത്തിന്‍ കീഴില്‍ ഇതെടുത്ത് ഉപയോഗിക്കുന്നതും കോടതികളില്‍ ഉദ്ധരിക്കുന്നതും ഒരു സ്ഥിരം നിയമത്തിന്റെ അധികാരമുണ്ട് എന്ന് ധ്വനിപ്പിക്കുന്നു.

മാര്‍ച്ച് 21, 2022 ന് ടൈറ്റില്‍ 42 നെതിരെ നടന്ന റാലിയില്‍ മെക്‌സിക്കോയിലെ ദിയുന, ബാജ, കാലിഫോര്‍ണിയ സംസംഥാനത്ത് നടന്ന പ്രതിഷേധറാലിയില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നെത്തിയ കുടിയേറ്റക്കാര്‍ പങ്കെടുത്തു. ബൈഡന്‍ അധികാരമേറ്റതിന് ശേഷം കുറഞ്ഞത് ഇരുപത്തിരണ്ടര ലക്ഷം കുടിയേറ്റക്കാരെ ദക്ഷിണ അതിര്‍ത്തിയില്‍ പിടികൂടി. 2022 ജനുവരിയില്‍ 1,54,745 പേരെയും ഫെബ്രുവരിയില്‍ 1,64,973 പേരെയും പിടികൂടി. 2021 ജൂലൈയില്‍ ഇത് 2,14,000 ആയിരുന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി അലജാന്‍ഡ്രോ മയോര്‍കാസും മെക്‌സിക്കന്‍ പ്രസിഡന്റ് അന്‍ഡ്രെമാനുവല്‍ ഡോപസ് ഒബ്രഡോറും ഈ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ടൈറ്റില്‍ 42 പ്രകാരം നാടുക്കടത്തപ്പെടുന്നവരില്‍ 60% വും മെക്‌സിക്കരാണ്. തിരിച്ചയയ്ക്കപ്പെടുന്ന ഇവര്‍ ചെന്നെത്തുന്നത് അപകടകാരികളായ കാര്‍ട്ടര്‍ സംഘങ്ങള്‍ അടക്കി വാഴുന്ന പ്രദേശങ്ങളിലാണ്. അവിടെ തട്ടിക്കൊണ്ട്‌പോകലും കൊലപാതകങ്ങളും സാധാരണമാണ്. കുടിയേറ്റത്തിന് വേണ്ടി വാദിക്കുന്നവര്‍ ടൈറ്റില്‍ 42 അനുസരിച്ച് തിരിച്ചയയ്ക്കുമ്പോള്‍ അവര്‍ക്ക് യു.എസ്. കോടതിയില്‍ ഹാജരാവാനുള്ള അവസരം നഷ്ടമാവുന്നു എന്ന് പറയുന്നു. ചില സംഘടനകള് ടൈറ്റില്‍ 42 എടുത്ത് കളയണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഡോക്ടേഴ്‌സ് വിതൗട്ട് ബൈര്‍ഡേഴ്‌സ് ബൈഡനോട് ഇതേ ആവശ്യം ഉന്നയിച്ചു. മെക്‌സിക്കോയില്‍ യു.എസ്. അതിര്‍ത്തിയിലെത്താന്‍ ഇപ്പോഴും തിക്കും തിരക്കും ആണ്. അല്‍പാസയില്‍ ലാഭേച്ഛ കൂടാതെ കുടിയേറ്റക്കാര്‍ക്കായി ഷെല്‍ട്ടറുകള്‍ നടത്തുന്ന ത്രൂബന്‍ഗാര്‍സിയ കൂടുതല്‍ കുടിയേറ്റക്കാരെ സ്വാതം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular