Friday, April 19, 2024
HomeEuropeമൂന്ന് കിലോമീറ്റര്‍ അകലെയുള്ള ശത്രുവിന്റെ ജീവന്‍ നിമിഷങ്ങള്‍കൊണ്ടെടുക്കുന്ന വാലി മരിച്ചിട്ടില്ല, പട്ടാളക്കാരുടെ തലകളറുക്കാന്‍ ജീവനോടെയുണ്ട്, ദിവസം...

മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ശത്രുവിന്റെ ജീവന്‍ നിമിഷങ്ങള്‍കൊണ്ടെടുക്കുന്ന വാലി മരിച്ചിട്ടില്ല, പട്ടാളക്കാരുടെ തലകളറുക്കാന്‍ ജീവനോടെയുണ്ട്, ദിവസം 40 കൊലപാതകങ്ങള്‍

കീവ്: റഷ്യന്‍ ആക്രമണത്തില്‍ താന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച്‌ ലോകത്തിലെ ഏറ്റവും മികച്ച സ്‌നെെപ്പര്‍മാരില്‍ (ഏറെ ദൂരെ നിന്നുപോലും ഉന്നംതെറ്റാതെ വെടിവയ്ക്കാന്‍ കഴിവുള്ള ആള്‍ ) ഒരാളായ ‘വാലി’ രംഗത്തെത്തി.

താന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഏറ്റവും അവസാനം കേട്ടത് താനായിരിക്കുമെന്നും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ റഷ്യയ്ക്കായിട്ടില്ലെന്നും യുക്രെയിനുവേണ്ടി ഇതിനും കര്‍മ്മം തുടരുമെന്നും വാലി പറഞ്ഞു. റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ വാലി കൊല്ലപ്പെട്ടുവെന്നായിരുന്നു പ്രചാരണം. അദ്ദേഹത്തിന് പറ്റിയ അബ‌ദ്ധത്തിലൂടെ ലൊക്കേഷന്‍ റഷ്യന്‍ സെെന്യം മനസിലാക്കി ആക്രമണം നടത്തുകയായിരുന്നു എന്നാണ് പ്രചരിച്ചിരുന്നത്. ഇത്തരത്തിലൊരു അബ‌ദ്ധം വാലിയെപ്പോലൊരു ലോകോത്തര സെെനികന് സംഭവിക്കുമോയെന്ന ചോദ്യവുമായി പലരും രംഗത്തെത്തിയിരുന്നു.

റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ യുക്രെയിനില്‍ എത്തിയ വിദേശസൈനികരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടയാളാണ് വാലി. കനേഡിയന്‍ സ്വദേശിയായ ഇയാള്‍ വളരെ ദൂരത്തുനിന്ന് കൃത്യതയോടെ വെടിയുതിര്‍ക്കുന്ന, സ്നൈപ്പര്‍ റൈഫിളുകള്‍ ഉപയോഗിക്കാന്‍ കരുത്തുള്ള ലോകോത്തര സൈനികരില്‍ ഒരാളാണ്. ഒലിവര്‍ ലവിഗ്നെ ഓര്‍ട്ടിസ് എന്നതാണ് യഥാര്‍ത്ഥ പേര്. റഷ്യയില്‍ എത്തി കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി റഷ്യന്‍ സെെനികരെ ഇദ്ദേഹം വധിക്കുകയും ചെയ്തിരുന്നു. ഇതില്‍ ചില ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

ലക്ഷ്യം 3.5 കിലോമീറ്റര്‍

അഫ്ഗാനിസ്ഥാനില്‍, താലിബാനെതിരെ പോരാടിയ നാല് സ്നൈപ്പര്‍മാരില്‍ ഒരാളായ വാലി ഇറാക്കില്‍ ഐസിസിനെതിരെ നടത്തിയ പോരാട്ടത്തിന്റെ പേരിലും പ്രശസ്തനാണ്. ഏറ്റവും അകലെനിന്നുള്ള സ്‌നൈപ്പര്‍ കൊലയുടെ റെക്കോര്‍ഡ് വാലിയ്ക്കാണ്. 3.5 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യമാണ് വാലി വെടിവച്ചിട്ടത്.

അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ രണ്ടുതവണ വാലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ യുദ്ധകാലത്താണ് അറബിയില്‍ സംരക്ഷകന്‍ എന്നര്‍ത്ഥം വരുന്ന വാലി എന്ന വിളി പേര് അദ്ദേഹത്തിന് ലഭിച്ചത്.ഒരു ദിവസം 40 പേരടങ്ങുന്ന ട്രൂപ്പിനെ വരെ സ്‌നെെപ്പ് ചെയ്ത് കൊല്ലാനാകുമെന്നതാണ് വാലിയെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

ഭാര്യയും ഒരു മകനുമുള്ള വാലി, മനുഷ്യത്വപരമായ കാരണങ്ങളാലാണ് യുക്രെയിനിലേയ്ക്ക് പോകുന്നത് എന്ന് അറിയിച്ചിരുന്നു. നേരത്തെ റഷ്യയ്‌ക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ ആഗ്രഹിക്കുന്നവരെ യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി സ്വാഗതം ചെയ്തതിരുന്നു. ഇതോടെയാണ് യുക്രെയിനായി പോരാടാന്‍ വാലി എത്തിയത്. സൈന്യത്തില്‍ നിന്ന് വിരമിച്ചശേഷം കമ്ബ്യൂട്ടര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനിടെയാണ് വീണ്ടും ആയുധം കൈയിലെടുത്ത് യുക്രെയിനിലേക്കെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular