Friday, March 29, 2024
HomeEuropeമെല്‍ബണില്‍ കാറിന് തീപിടിച്ച്‌ മലയാളി യുവതിയ്ക്കും കുഞ്ഞുങ്ങള്‍ക്കും ദാരുണാന്ത്യം

മെല്‍ബണില്‍ കാറിന് തീപിടിച്ച്‌ മലയാളി യുവതിയ്ക്കും കുഞ്ഞുങ്ങള്‍ക്കും ദാരുണാന്ത്യം

മെല്‍ബണ്‍: മെല്‍ബണില്‍ കാറിന് തീപിടിച്ച്‌ മലയാളി യുവതിയ്ക്കും കുഞ്ഞുങ്ങള്‍ക്കും ദാരുണാന്ത്യം.

മെല്‍ബണിന്റെ തെക്ക്-കിഴക്ക് ഭാഗത്തുള്ള ക്രാന്‍ബണ്‍ വെസ്റ്റിലാണ് സംഭവം.
കഴിഞ്ഞ രാത്രിയില്‍ കാറിന് തീപിടിച്ചാണ്‌ പെന്തക്കോസ്തു സഭാംഗമായ യുവതിയും അവരുടെ രണ്ട്‌ കുഞ്ഞുങ്ങളും മരിച്ചത്‌.

ലൈഫ് സ്പ്രിംഗ് പെന്തക്കോസ്തു സഭാംഗമാണ് ഇവര്‍. വെസ്റ്റേണ്‍ പോര്‍ട്ട് ഹൈവേയില്‍ കഴിഞ്ഞ രാത്രി 8 മണിക്ക് മുമ്ബ് ഒരു കാറിന് തീപിടിച്ചെന്ന റിപ്പോര്‍ട്ടുകളോട് എമര്‍ജന്‍സി സര്‍വീസുകള്‍ പ്രതികരിച്ചു.

ഹൈവേക്ക്‌ സമീപമുള്ള ഒരു ഫാം ഗേറ്റിന് മുന്നിലാണ് കത്തിയ വാഹനവും വാഹനത്തിനുള്ളില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും പോലീസ് കണ്ടെത്തിയത്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular