Tuesday, April 23, 2024
HomeUSAവീരമൃത്യു വരിക്കുന്ന ഇന്ത്യൻ ജവാന്മാരുടെ മക്കൾക്ക് കാനഡയിൽ വിദ്യാഭ്യാസ സൗകര്യമേർപ്പെടുത്തും

വീരമൃത്യു വരിക്കുന്ന ഇന്ത്യൻ ജവാന്മാരുടെ മക്കൾക്ക് കാനഡയിൽ വിദ്യാഭ്യാസ സൗകര്യമേർപ്പെടുത്തും

ടൊറന്റൊ (കാനഡ) ∙ ഇന്ത്യയിൽ വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ മക്കൾക്ക് കാനഡയിൽ തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യമേർപ്പെടുത്തുന്ന പദ്ധതിയുമായി കാനഡ ഇന്ത്യൻ ഫെഡറേഷൻ (സിഐഎഫ്). ടൊറന്റൊ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന കഴിഞ്ഞ വാരം സംഘടിപ്പിച്ച ചാരിറ്റി ഗോൾഫ് ടൂർണമെന്റിലൂടെ 100,000 ഡോളർ സമാഹരിച്ചതായി സിഐഎഫ് ചെയർമാൻ സതീഷ് താക്കർ പറഞ്ഞു. കാനഡയിൽ മാത്രമല്ല ഇന്ത്യയിലും വിദ്യാഭ്യാസ സൗകര്യങ്ങൾ ചെയ്തു കൊടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. \

പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനു വലിയ പദ്ധതിയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഗൽവാൻവാലിയിൽ ചൈനീസ് ഭടന്മാരുമായി ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ മക്കൾക്ക് പഠന സഹായമായി 40,000 ‍ഡോളർ സംഘടന നൽകിയിരുന്നു. ഓഫീസ് ഇന്ത്യയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

കാനഡയിൽ വരുന്ന വിദ്യാർഥികൾക്ക് (ഇന്റർനാഷനൽ) ആദ്യ വർഷം പഠനത്തിനായി വരുന്ന ചിലവുകൾ മുഴുവൻ സംഘടന വഹിക്കും. രണ്ടാം വർഷത്തെ പഠനത്തിനു കാനഡയിൽ ജോലി ചെയ്തു പഠനം നടത്തുന്നതിനുള്ള അനുമതി ഇന്റർനാഷനൽ വിദ്യാർഥികൾക്ക് ഗവൺമെന്റ് നൽകിയിട്ടുണ്ട്. ഇന്ത്യൻ ഹൈ കമ്മീഷനർ അജയ് ബിസറിയ സംഘനടയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular