Friday, May 3, 2024
HomeKeralaചര്‍ച്ചയ്ക്ക് തയ്യാറായാല്‍ സഹകരിക്കാമെന്ന് ഉമ്മന്‍ ചാണ്ടി

ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ സഹകരിക്കാമെന്ന് ഉമ്മന്‍ ചാണ്ടി

ഡിസിസി പ്രസിഡന്റ് നിയമനത്തിന് ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത വിഷയങ്ങളില്‍ നിലപാട് മയപ്പെടുത്താതെ ഉമ്മന്‍ ചാണ്ടി. കെപിസിസി നേതാക്കളാരെങ്കിലും ഇങ്ങോട്ട് ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ സഹകരിക്കുമെമെന്ന്

ഉമ്മന്‍ ചാണ്ടി ഒരു വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി.
പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെല്ലോ എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പങ്കെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ നിന്നും വിട്ടുനിന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമം ഹൈക്കമാന്‍ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിനായി താരിഖ് അന്‍വര്‍ കേരളത്തിലെത്തും ഇദ്ദേഹം ഗ്രൂപ്പ് നേതാക്കളുമായും ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കെപിസിസി പുനസംഘടനയില്‍ ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്ന സന്ദേശം ഇദ്ദേഹം ഇരുവര്‍ക്കും നല്‍കും.
ഇതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെ ഡിസിസി പ്രസിഡന്റ്മാരുടെ പട്ടിക പുറത്തുവിട്ടു എന്നാണ് ഗ്രൂപ്പുകളുടെ പ്രധാന പരാതി. വിഷയത്തില്‍ ഇന്നലെയും ചെന്നിത്തല രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular