Friday, April 19, 2024
HomeUSAഡോ മധു വെണ്ണികണ്ടം ABC ന്യൂസ് മെഡിക്കൽ ടീമിൽ അംഗമാകുന്നു. ഏഷ്യാനെറ്റ് യു എസ് വീക്കിലി...

ഡോ മധു വെണ്ണികണ്ടം ABC ന്യൂസ് മെഡിക്കൽ ടീമിൽ അംഗമാകുന്നു. ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് ആപ്പ് ലൈഫ് ആൻഡ് ഹെൽത്തിനും ഇത് അഭിമാന നിമിഷം

ചിക്കാഗോ: ചിക്കാഗോ സ്വദേശിനിയായ മലയാളി ഡോക്ടർ ഡോ മധു വെണ്ണികണ്ടം അമേരിക്കയിലെ മുഖ്യധാരാ ന്യൂസ് ചാനലുകളിൽ ഒന്നായ ABC ന്യൂസിന്റെ മെഡിക്കൽ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പല തവണ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ ലൈഫ് ആൻഡ് ഹെൽത്തിൽ വിലയേറിയ വിവരങ്ങൾ പ്രേക്ഷകർക്കായി പങ്കുവെയ്ക്കുകയും ലൈഫ് ആൻഡ് ഹെൽത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഡോക്ട്ടർമാരിൽ ഒരാളായി മാറുകയും ചെയ്തിരുന്നു. ABC ന്യൂസിന്റെ മെഡിക്കൽ ടീമംഗം എന്ന നിലക്ക് ABC യുടെ  ചീഫ് മെഡിക്കൽ കറസ്‌പോണ്ടന്റ് Dr. Jennifer Ashton, MD യോടൊപ്പം, ABC യുടെ ജനപ്രീയ പരിപാടികളായ ഗുഡ്മോണിങ് അമേരിക്ക, ABC world news with David Muir, ABC 7 പോലുള്ള ABC യുടെ ലോക്കൽ സ്റ്റേഷനുകൾ എന്നിവയിലൂടെ ആരോഗ്യസംബന്ധമായ വിഷയങ്ങൾ തത്സമയം പ്രേക്ഷകരിലേക്ക് ആധികാരികമായി എത്തിക്കുക എന്ന ദൗത്യമാണ് ഏറ്റെടുക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് MBBS പാസ്സായതിന് ശേഷം, ചിക്കാഗോയിലെ കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റത്തിൽ നിന്നും ഇന്റെർണൽ മെഡിസിനിൽ റെസിഡൻസിയും , ന്യൂയോർക്ക് .കൊളംബിയ യൂണിവേഴ്‌സിറ്റി ഇർവിങ്ങ് മെഡിക്കൽ സെന്ററിൽ നിന്ന് Adult Transplant Hepatology യിൽ ഫെൽലോഷിപ്പ് കരസ്ഥമാക്കിയതിന് ശേഷം അമേരിക്കൻ കോളേജ് ഓഫ് ഗസ്റ്റ് എന്ററോളജി ട്രെയിനിങ്ങ് കമ്മറ്റി അംഗമായും മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ക്ലിനിക്കൽ ഇൻസ്ട്രക്റ്റർ ആയും ജോലിജോലിചെയ്യുകയും അതോടൊപ്പം  തന്നെ മിഷിഗൺ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ സ്പാരോ ഹോസ്പിറ്റലിൽ ഗസ്റ്റ് എൻട്രോളജിയിൽ ഫെൽലോഷിപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്.

ഒമാനിൽ ജനിച്ച് ഒമാനിൽ തന്നെ വളർന്ന ഡോ മധു, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ചിറങ്ങിയ തന്റെ പിതാവ് ഡോ മാത്യു ലൂക്കോസിന്റെ പാത പിന്തുടർന്നാണ് മെഡിക്കൽ രംഗത്തേക്ക് എത്തിയതെങ്കിൽ ടീച്ചറായ തന്റെ മാതാവ് മേഴ്‌സി മാത്യുവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് ഇന്ന് മെഡിക്കൽ രംഗത്ത് ഒരു ടീച്ചറുടെ വേഷം കൂടി അണിയുകയാണ്. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ ഇൻസ്ട്രക്ക്ടർ എന്നതിന് പുറമെ മെഡിക്കൽ വിദ്യഭാസ രംഗത്തുള്ള വിദ്യാർത്ഥികൾക്കും റെസിഡൻസി ചെയ്യുന്നവർക്കും തുണയായികൊണ്ടു “MyDocDoor” എന്ന medical mentorship and coaching startup ന്റെ സഹ സ്ഥാപകയും കൂടിയാണ് ഡോ  മധു വെണ്ണികണ്ടം . ഭർത്താവ് ജോജി വെണ്ണികണ്ടം.

മലയാളിയുടെ സീകരണമുറികളെ കലാസ്വാദനത്തിന്റെ വേദികളാക്കിയ മലയാളിയുടെ സ്വന്തം ഏഷ്യാനെറ്റ് 28 വര്ഷം പൂർത്തിയാക്കുമ്പോൾ ഏഷ്യാനെറ്റിലെ യു എസ് വീക്കിലി റൌണ്ട് ആപ്പിന്റെ ലൈഫ് ആൻഡ് ഹെൽത്തിലൂടെ,  മെഡിക്കൽ ജേർണലിസവുമായി എത്തിയ ഡോ മധു വെണ്ണികണ്ടം, ഏഷ്യാനെറ്റിന്റെ മാതൃ കമ്പനിയായ ഡിസ്നിയുടെ കീഴിൽ തന്നെയുള്ള,  അമേരിക്കയിലെ മുഖ്യധാരാ ടിവി സ്റ്റേഷനുകളിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന എബിസി മെഡിക്കൽ ടീമിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു എന്നും ഡോ മധുവിന്  ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പ് ടീമിന്റെ പേരിൽ അഭിനന്ദനങ്ങൾ നേരുന്നതായും   ഏഷ്യാനെറ്റ് US/ Canada പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് അറിയിച്ചു.

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റും ഇന്ത്യൻ വംശജരുടെ അഭിമാനം വാനോളം ഉയർത്തുവാൻ നിയുക്തയായ ഡോ മധു വെണ്ണിക്കണ്ടത്തിനെ  അനുമോദിച്ചു. ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പ് ഓപ്പറേഷൻ മാനേജർ മാത്യു വർഗ്ഗീസ് അറിയിച്ചതാണിത്.

അനിൽ മറ്റത്തികുന്നേൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular