Thursday, April 25, 2024
HomeUSAപിറവം നേറ്റീവ് അസോസിയേഷന്റെ 25 മാതു വാര്‍ഷിക സംഗമം വിപുലമായ പരിപാടികളോടെ സെപ്റ്റ :25...

പിറവം നേറ്റീവ് അസോസിയേഷന്റെ 25 മാതു വാര്‍ഷിക സംഗമം വിപുലമായ പരിപാടികളോടെ സെപ്റ്റ :25 ന് കേരള സെന്ററിൽ

ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ 25 മാതു വാര്‍ഷിക സംഗമം എൽമോണ്ടിലുള്ള കേരള സെന്ററിൽ (1824 ഫെയർഫാക്സ് സ്ട്രീറ്റ് എൽമോണ്ട് ന്യൂയോർക് ) സെപ്റ്റ 25 ശനിയാഴ്ച  6 പിഎം ന് വിപുലമായാ പരിപാടികളോടെ നടത്തുന്നു .അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ,തിരുവാതിരകളി ,ഗ്രൂപ്പ് ഡാൻസുകൾ , “പിറവത്തു എന്തുണ്ട്  വിശേഷങ്ങൾ” എന്നി പരിപാടികൾ പ്രോഗ്രാമിന്‌ മിഴിവേകും .

1995-ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 25  വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു  ഇക്കുറി   വടക്കേ   അമേരിക്കയിലെ പിറവം  നേറ്റീവ് അസോസിയേഷന്റെ മുൻ പ്രെസിഡെന്റ് മാരെ ആദരിക്കുന്ന ചടങ്ങു ഉണ്ടായിരിക്കും .

2020 -21 ഭാരവാഹികാളായ  ഷൈലപോൾ (പ്രെസിഡെന്റ് )   ഉഷ ഷാജി  (സെക്രട്ടറി )എന്നിവരുടെ നേതൃത്വത്തിൽ വാർഷിക സംഗമം വിജയിപ്പിക്കുന്നതിലേക്കു  വടക്കേ അമേരിക്കയിലെ എല്ലാ പിറവം നിവാസികളെയും ക്ഷണിക്കുന്നു .കലാപരിപാടികളിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി വിവരങ്ങൾ അറിയ്ക്കണമെന്നു താൽപര്യപെടുന്നു . സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പിറവത്തു അർഹിക്കുന്ന ഒരു കുടുംബത്തിന് വീട് വച്ച് കൊടുക്കുന്നതിനുള്ള ഫണ്ട് ശേഖരണം പൂർത്തിയായികൊണ്ടിരിക്കുന്നു .ഇക്കുറി വിവിധ സ്റ്റേകളിൽ നിന്ന് എത്തുന്ന പുതിയ അംഗങ്ങളെ പ്രതീക്ഷിക്കുന്നു , വാര്‍ഷിക സംഗമ  പരിപാടിയെ കുറിച്ച്    കൂടുതൽ വിവരണങ്ങൾക്കു ഷൈല പോൾ (പ്രെസിഡെന്റ് )516 417 6393 ഉഷ ഷാജി (സെക്രട്ടറി )5163125042

ജോസ് കാടാപുറം
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular