Thursday, April 25, 2024
HomeKeralaഹൈക്കമാന്‍ഡിന്റെ വാളില്‍ കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍

ഹൈക്കമാന്‍ഡിന്റെ വാളില്‍ കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍

കോണ്‍ഗ്രസില്‍ വെടിനിര്‍ത്തല്‍. ഉമ്മന്‍ചാണ്ടിയും  രമേശ് ചെന്നിത്തലയും  അച്ചടക്കം ലംഘിച്ചാല്‍ എടുത്തു പുറത്തു കളയാനുള്ള നീക്കം മനസിലാക്കിയാണ് പ്രശ്‌നപരിഹാരം ഉണ്ടായത്.  ഹൈക്കമാന്‍ഡിന്റെ  അറിയിപ്പ് ഉമ്മന്‍ചാണ്ടിയേയും  രമേശ  ചെന്നിത്തലയേയും അറിയിച്ചു. കൂടുതല്‍ കളിച്ചാല്‍ പുറത്തു പോകുമെന്ന സൂചനയാണ്  ലഭിച്ചത്. ഇതോടെ അടങ്ങി എന്നതാണ് ശരി.   മുതിര്‍ന്ന നേതാക്കളെ പ്രതിപക്ഷ നേതാവ് കണ്ടു രമ്യതയിലെത്തി. അവസാനം ഒരു വാക്കുമാത്രം  ഉണ്ണിത്താനോടു  വിശദീകരണം ചോദിക്കണം.  അതു ചോദിക്കമെന്നു വച്ചു  ഉമ്മന്‍ചാണ്ടിയെ ഒതുക്കി. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ ആഭ്യന്തര കലാപത്തിന് താല്‍ക്കാലിക വിരാമം. പ്രശ്‌നപരിഹാരത്തിന് ഇരുവിഭാഗം നേതാക്കളും കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും കെപിസിസി ആസ്ഥാനമായ ഇന്ദിരഭാവനില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്.

പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയില്‍ ധാരണയായി. കോണ്‍ഗ്രസ് എംപി രാജ് മോഹന്‍ ഉണ്ണിത്താനോട് കെപിസിസി വിശദീകരണം ചോദിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതില്‍ കെപിസിസി അധ്യക്ഷന്‍ ഇറപ്പ് നല്‍കിയതായാണ് സൂചന.
ഡിസിസി പുന സംഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കെ സുധാകരന്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് വിശദീകരിച്ചു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും എല്ലാ അതൃപ്തിയും പരിഹരിച്ചു. തുടര്‍ന്നുള്ള പുനസംഘടനയില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസില്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചര്‍ച്ചയ്ക്ക് ശേഷം സുധാകരന്‍ വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി താരീഖ് അന്‍വര്‍ പ്രശ്‌നപരിഹാരത്തിനായി കേരളത്തിലേക്ക് എത്തുമെന്ന ധാരണയുണ്ടായിരുന്നുവെങ്കിലും അതുണ്ടാകില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടിയിലെ കലാപത്തിന് ശമനമെന്ന നിലയിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ വസതിയിലെത്തിയ വിഡി സതീശന്‍ വൈകിട്ട് ഹരിപ്പാട്ടെ വീട്ടിലെത്തി ചെന്നിത്തലയേയും കണ്ടിരുന്നു.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular