Tuesday, April 23, 2024
HomeKeralaപോലീസ് അതിരുവിടുന്നു; നിയന്ത്രിക്കാന്‍ പോലീസ് മേധാവി

പോലീസ് അതിരുവിടുന്നു; നിയന്ത്രിക്കാന്‍ പോലീസ് മേധാവി

അടുത്ത കാലത്തു ഏറ്റവും അധികം കേള്‍ക്കുന്ന സംഭവമാണ് പോലീസും ജനങ്ങളും തമ്മിലുള്ള ഭിന്നത. ജനങ്ങളുമായി ഏറ്റവും അടുത്തു ഇടപ്പെടുന്ന ഒരുവിഭാഗമാണ് പോലീസ്. എന്നാല്‍ അടുത്ത കാലത്തു കേരളത്തിലെ പോലീസ് അറിഞ്ഞോ അറിയാതെയോ വിവാദത്തിലേക്കു തള്ളപ്പെടുന്നുണ്ട്. ജനങ്ങളെ അതു പ്രത്യേകിച്ചു സാധാരണക്കാരെ നിയന്ത്രിക്കാനും നിയമനടപടിയിലേക്കു കൊണ്ടു പോകുന്ന തീഷ്ണതയാണ് പ്രശ്‌നമാകുന്നത്.

സാമ്പത്തികശേഷിയും സ്വാധീനമുള്ളവരെ വെറുതെ വിടുകയും സാധാരണക്കാരെ മര്യദപഠിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. അതു കൊണ്ടു തന്നെ പോലീസ് മേധാവിയും രംഗത്തൂ വന്നത്. അടുത്ത കാലത്തു കോവിഡ് കാലത്തു പശുവിനു പുല്ലരിയാന്‍ പോയ മധ്യവയസ്‌ക്കനു കൊടുത്തത് 2000 രൂപയുടെ പിഴ.

എടിഎം കൗണ്ടറില്‍ നിന്നും പണമെടുക്കാന്‍ പോയ മധ്യവയസ്‌ക്കനും കിട്ടി പിഴ. അതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിക്കും കൊടുത്തു പിഴ. സാമൂഹ്യ അകലം പാലിച്ചില്ലെന്ന കാരണം കണ്ടെത്തിയാണ് നടപടി. എന്നാല്‍ മദ്യഷാപ്പുകളുട മുുന്നിലുള്ള ക്യൂ കണ്ടാലും പോലീസിനു പ്രശ്‌നമില്ല. സാധാരണക്കാരും തിരിച്ചു ചോദിക്കാത്തവരുമായ മനുഷ്യരെ തെരഞ്ഞു പിടിച്ചു ശിക്ഷിക്കാനുള്ള നീക്കം ശക്തമാണ്. അതു കൊണ്ടു തന്നെയാണ് പോലീസ് മേധാവി തന്നെ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇതു കൊണ്ടു പ്രശ്‌നം തീരുമോ?

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ്, ട്രാഫിക്ക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടിവരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ഓര്‍മ്മിപ്പിച്ചു.

കൊവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം.

മാത്യു ജോണ്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular