Saturday, April 20, 2024
HomeUncategorized'കാര്‍ത്തിക്കും ഹര്‍ഷല്‍ പട്ടേലും ഒരേ ക്രീസില്‍, അവിടെ തന്നെ എറിഞ്ഞ് ഉമേഷ്, നീരസം പ്രകടിപ്പിച്ച്‌ ശ്രേയസ്';...

‘കാര്‍ത്തിക്കും ഹര്‍ഷല്‍ പട്ടേലും ഒരേ ക്രീസില്‍, അവിടെ തന്നെ എറിഞ്ഞ് ഉമേഷ്, നീരസം പ്രകടിപ്പിച്ച്‌ ശ്രേയസ്’; വീഡിയോ കാണാം

സാധാരണ ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിപരീതമായിരുന്നു ഇന്നലെ നടന്ന കൊല്‍ക്കത്ത-ആര്‍സിബി പോരാട്ടം. താരതമ്യേന ചെറു ലക്ഷ്യം മാത്രമാണ് കൊല്‍ക്കത്തയ്ക്ക് ഉയര്‍ത്താനായത്, എന്നാല്‍ കൈവിട്ടെന്ന് തോന്നിയ മത്സരം അവസാന ഓവര്‍ വരെ പ്രതിരോധിച്ച്‌ ശ്രേയസും കൂട്ടരും ആരാധക പ്രശംസയേറ്റു വാങ്ങി.

ചെറിയ ടോട്ടലുകള്‍ക്ക് മുന്നില്‍ ആധികാരിക ജയം നേടാന്‍ ആര്‍സിബിക്ക് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. അതേസമയം ആര്‍സിബിയെ തോല്‍പ്പിക്കാനുള്ള അവസരം പാഴാക്കിയ ഉമേഷ് യാദവിനാവും കൊല്‍ക്കത്ത പഴി ഏല്‍പ്പിക്കുക.

ബംഗുളൂരുവിന്റെ അവസാന പ്രതീക്ഷയായിരുന്നു ദിനേഷ് കാര്‍ത്തിക്, താരത്തെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് ഉമേഷ് യാദവ് പാഴാക്കിയത്. ഇത് മുതലെടുത്ത് കാര്‍ത്തിക് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഇന്നിങ്‌സിലെ 19ാം ഓവറിലായിരുന്നു റണ്ണൗട്ടിനുള്ള സുവര്‍ണാവസരം ഉമേഷ് കളഞ്ഞു കുളിച്ചത്. 19 ഓവറില്‍ ആര്‍സിബിക്ക് വേണ്ടത് 11 പന്തില്‍ 16 റണ്‍സ്. ബാറ്റ്‌സ്മാന്‍ ഖ്യാതിയുള്ള ക്രീസിലും വരാനുമുള്ള ഏക താരം ദിനേഷ് കാര്‍ത്തിക്. 19-ാം ഓവറിലെ രണ്ടാം പന്ത് കാര്‍ത്തിക് അത് ബാക്വാര്‍ഡ് പേയിന്റിലേക്ക് വഴിതിരിച്ചുവിട്ടു. ഓരോ സിംഗിളിന്റെ പ്രാധാന്യം അറിഞ്ഞ് നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ നിന്ന് ഹര്‍ഷല്‍ പട്ടേല്‍ ഓടിയെത്തി.

ആദ്യം ക്രിസില്‍ നിന്ന് കാര്‍ത്തിക് ഓടാന്‍ ശ്രമിച്ചെങ്കിലും പിന്തിരിഞ്ഞു. ഉമേഷ് യാദവ് പന്ത് ഫീല്‍ഡ് ചെയ്യുമ്ബോള്‍ ഇരു ബാറ്റര്‍മാരും ഒരേ ക്രീസില്‍. പന്തെടുത്ത് ഉമേഷ് എറിഞ്ഞത് ഇരുവരും തമ്ബടിച്ച ക്രീസിലേക്ക് തന്നെ. ടീമിന് വിജയിക്കാനുള്ള സുവര്‍ണാവസരമാണ് നഷ്ടമാക്കിയതെന്ന് കെകെആര്‍ നായകന്‍ ശ്രേയസിന് മനസിലായി, ആ നീരസം താരം പ്രകടിപ്പിക്കുകയും ചെയ്തു. ഉമേഷ് അവസരം കളഞ്ഞതിന് പിന്നാലെ കാര്‍ത്തിക് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

സിറാജിനൊപ്പമെത്തി ഹര്‍ഷല്‍; ഐ.പി.എല്‍. ചരിത്രത്തില്‍ രണ്ടാമത്തെ മാത്രം ബൗളര്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തിലെ മിന്നുന്ന ബൗളിങ് പ്രകടനത്തിലൂടെ വമ്ബന്‍ റെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. നാല് ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളാണ് താരം ഇന്ന് സ്വന്തമാക്കിയത്.

ഐ.പി.എല്‍. ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ടു മെയ്ഡനുകളെറിഞ്ഞ രണ്ടാമത്തെ മാത്രം ബൗളറെന്ന റെക്കോഡാണ് അദ്ദേഹത്തെ തേടിയെത്തിയത്. നേരത്തേ ആര്‍.സി.ബിയുടെ തന്നെ മറ്റൊരു ഫാസ്റ്റ് ബൗളറായിട്ടുള്ള മുഹമ്മദ് സിറാജ് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

2020 സീസണില്‍ സിറാജും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ തന്നെയാണ് രണ്ടു മെയ്ഡന്‍ ഓവറുകളെറിഞ്ഞത്. അന്ന് നാലോവറില്‍ തുടര്‍ച്ചയായ രണ്ടു മെയ്ഡുനകളടക്കം എട്ടു റണ്‍സ് മാത്രം വഴങ്ങി സിറാജ് മൂന്നു വിക്കറ്റുകള്‍ പിഴുതിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular