Thursday, March 28, 2024
HomeUSAഏപ്രിൽ മാസം ദളിത് ചരിത്ര മാസമായി കാനഡ പ്രവിശ്യ പ്രഖ്യാപിച്ചു

ഏപ്രിൽ മാസം ദളിത് ചരിത്ര മാസമായി കാനഡ പ്രവിശ്യ പ്രഖ്യാപിച്ചു

കാനഡ, ഏപ്രിൽ 1 :  ഏപ്രിൽ മാസത്തെ ദളിത് ചരിത്ര മാസമായി  കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) ഗവണ്മെന്റ് അംഗീകരിച്ചു. ഓൺലൈൻ മാസിക  ‘റാഡിക്കൽ ദേശി’ സമർപ്പിച്ച അപേക്ഷ പരിഗണിച്ചുകൊണ്ടാണ്   അറ്റോർണി ജനറലും ലഫ്റ്റനന്റ് ഗവർണറും ഏപ്രിൽ 2022 ദളിത് ചരിത്ര മാസമായി അംഗീകരിക്കുന്ന പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്.

വ്യവസ്ഥാപരമായ വംശീയത, അനീതി, വിവേചനം, വിദ്വേഷം എന്നിവ അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് ആശ്വാസം പകരാൻ  ബ്രിട്ടീഷ് കൊളംബിയ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നതിന്റെ തെളിവ് കൂടിയാണ് ഈ പ്രഖ്യാപനം.

ദളിത് നേതാവും  ഭരണഘടനാശില്പിയുമായ  ഡോ. ബി.ആർ.അംബേദ്‌കറിന്റെ  ജന്മദിനം ഏപ്രിലിൽ ആണെന്നതാണ് ദളിതർ ഈ മാസത്തെ  പ്രാധാന്യത്തോടെ കാണുന്നതിന്റെ കാരണം. കഴിഞ്ഞ വർഷം, പ്രവിശ്യയിൽ അംബേദ്കറുടെ 130-ാം ജന്മദിനം ഏപ്രിൽ 14 ന് ‘സമത്വ ദിനം’ ആയി ആഘോഷിച്ചിരുന്നു.

ജ്യോതിറാവു ഫൂലെ, മംഗു റാം മുഗോവാലിയ, സന്ത് റാം ഉദാസി തുടങ്ങിയ ദളിത്  നേതാക്കളുടെ  ജനന-മരണ വാർഷികങ്ങളും ഏപ്രിൽ മാസത്തിലാണെന്നതാണ് മറ്റൊരു പ്രാധാന്യം. തന്റെ സമുദായത്തിനെതിരായ ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ പോരാടിയിരുന്ന അംബേദ്കർ 1891 ഏപ്രിൽ 14 ന് മഹാരാഷ്ട്രയിലാണ് ജനിച്ചത്.

തൊട്ടുകൂടായ്മയെ അപലപിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഫൂലെ, 1827 ഏപ്രിൽ 11-നാണ്  മഹാരാഷ്ട്രയിൽ  ജനിച്ചത്. ശാസ്ത്രത്തിലും  സ്ത്രീ ശാക്തീകരണത്തിലും വിശ്വസിച്ചിരുന്ന അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണനായാണ് അറിയപ്പെട്ടിരുന്നത്.

പഞ്ചാബിൽ നിന്നുള്ള മുഗോവാലിയ 1980 ഏപ്രിൽ 22-ന്  അന്തരിച്ചു.   ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ സായുധ ചെറുത്തുനിൽപ്പിൽ പങ്കെടുത്ത മുഗോവാലിയ പഞ്ചാബിലെ ദളിത് വിമോചന പ്രസ്ഥാനത്തിൽ നിർണായകമായ പങ്കുവഹിച്ചു.

പഞ്ചാബിലെ വിപ്ലവ കവിയായിരുന്ന  ഉദാസി 1939 ഏപ്രിൽ 20 നാണ് ജനിച്ചത്. കമ്മ്യൂണിസ്റ്റ് വിപ്ലവത്താൽ സ്വാധീനിക്കപ്പെട്ട അദ്ദേഹം പാവപ്പെട്ട തൊഴിലാളിവർഗത്തിനും അടിച്ചമർത്തലിനെ ചെറുക്കുന്നവർക്കും പ്രചോദനമായിരുന്നു.

ബ്രിട്ടീഷ് കൊളംബിയ പ്രഖ്യാപനം ഈ വ്യക്തികളെ അംഗീകരിക്കുക മാത്രമല്ല, ദുരിതങ്ങളെ അതിജീവിക്കുന്നതിനും എല്ലാവർക്കും സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി വാദിക്കുന്നതിലും ദലിത് സമൂഹത്തിന്റെ ശക്തിയും പ്രതിരോധശേഷിയും കൈവരിക്കുന്നതിനെയും അംഗീകരിക്കുന്നു.

ബ്രിട്ടീഷ് കൊളംബിയ അനേകം ജനങ്ങളും സമൂഹങ്ങളും അടങ്ങുന്ന ഒരു സാംസ്കാരിക വൈവിദ്ധ്യമുള്ള പ്രവിശ്യയാണ് എന്ന് പ്രഖ്യാപനം ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് കൊളംബിയയിലെ തദ്ദേശീയരും കറുത്തവർഗ്ഗക്കാരും വ്യവസ്ഥാപരമായ വംശീയത, അനീതി, വിവേചനം, വിദ്വേഷം എന്നിവ അനുഭവിച്ചുകൊണ്ടിരിക്കുന്നു. എല്ലാത്തരം വംശീയതയെയും അഭിസംബോധന ചെയ്യാൻ ബ്രിട്ടീഷ് കൊളംബിയ സർക്കാർ പ്രതിജ്ഞാബദ്ധമാണ്-പ്രഖ്യാപനം ചൂണ്ടിക്കാട്ടി

കഴിഞ്ഞ വർഷം, പ്രവിശ്യ അംബേദ്കറുടെ 130-ാം ജന്മദിനം ഏപ്രിൽ 14 ന് ‘സമത്വ ദിനം’ ആയി ആഘോഷിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular