Thursday, March 28, 2024
HomeKeralaദിലീപ് കേസ് ; ഗള്‍ഫിലുള്ള നടിയോട് നാട്ടിലെത്താന്‍ ക്രൈം ബ്രാഞ്ച് നിര്‍ദ്ദേശം

ദിലീപ് കേസ് ; ഗള്‍ഫിലുള്ള നടിയോട് നാട്ടിലെത്താന്‍ ക്രൈം ബ്രാഞ്ച് നിര്‍ദ്ദേശം

ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വഴിത്തിരിവുകള്‍. ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രമുഖ മലയാളി നടിയിലേയ്ക്കാണ് അന്വേഷണം നീളുന്നത്. ഇവരോട് എത്രയും വേഗം നാട്ടിലെത്തി അന്വേഷണവുമായി സഹകരിക്കാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നടിയെ അക്രമിച്ച കേസില്‍ സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിനികളാണ് ഇവര്‍. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വമുള്ള സംഘമാണ് മൊഴി എടുത്തത്.

കേസില്‍ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. നടിയെ അക്രമിച്ച കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളില്‍ വ്യക്ത വരുത്താനാണ് കാവ്യയുടെ മൊഴിയെടുക്കുന്നത്.

അതേസമയം, കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാര്‍ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാറ്റും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular