Tuesday, April 16, 2024
HomeUSAഇരട്ടക്കുട്ടികൾ കാറിനുള്ളിൽ ചൂടേറ്റു മരിച്ചു

ഇരട്ടക്കുട്ടികൾ കാറിനുള്ളിൽ ചൂടേറ്റു മരിച്ചു

സൗത്ത് കാരലൈന ∙ സൗത്ത് കാരലൈനയിൽ 20 മാസം പ്രായമുള്ള ഇരട്ട ആൺകുട്ടികൾ ഒൻപതുമണിക്കൂറോളം കാറിനകത്ത് അകപ്പെട്ടതിനെ തുടർന്ന് ചൂടേറ്റു മരിച്ചതായി മെഡിക്കൽ റിപ്പോർട്ട്.

സെപ്റ്റംബർ ഒന്നിനായിരുന്നു സംഭവം. രാവിലെ ബ്രയ്ഡൻ, ബ്രയ്സൺ എന്നീ ഇരട്ടകുട്ടികളേയും എസ്‌യുവിൽ കയറ്റി ഡേ കെയറിലേക്ക് പുറപ്പെട്ടതായിരുന്നു. എസ്‌യുവി ഓടിച്ചിരുന്നതു മാതാപിതാക്കളിൽ ഒരാൾ എന്നാണു പൊലിസിന്റെ നിഗമനം.

ഡേ കെയറിൽ കുട്ടികളെ ഇറക്കുന്നത് മറന്ന് മറ്റൊരു ലൊക്കേഷനിലേക്കാണ് വാഹനം ഡ്രൈവ് ചെയ്തു പോകുകയായിരുന്നു. അവിടെയുള്ള ജോലി സ്ഥലത്തു പ്രവേശിച്ചു. അഞ്ചു മണിയോടെ പുറത്തുവന്ന ഇവർ കുട്ടിയെ ഡേ കെയറിൽ നിന്നും പിക്ക് ചെയ്യുന്നതിന് അവിടെയെത്തി. അവിടെ അന്വേഷിച്ചപ്പോൾ കുട്ടികൾ അവിടെ എത്തിയിട്ടില്ലെന്നു ഡേ കെയർ അറിയിച്ചു.

twin-boys-death-2

പെട്ടെന്നു വാഹനത്തിനു പുറകിൽ നോക്കിയപ്പോൾ കുട്ടികൾ സീറ്റിൽ ചലനമറ്റ രീതിയിൽ ഇരിക്കുകയായിരുന്നു. ഉടനെ പോലിസ് എത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം പൊലീസ് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം സ്ഥിരീകരിച്ചു.

വാഹനത്തിന്റെ പിൻസീറ്റിനഭിമുഖമായിട്ടാണു സീറ്റുകൾ വച്ചിരുന്നത്. കുട്ടികളെ അതിൽ സീറ്റ് ബെൽറ്റ് ഇട്ടു വച്ചിരിക്കുകയായിരുന്നു. ഇതൊരു അപകടമാണെന്നാണു പ്രാഥമിക നിഗമനം. അന്നേദിവസം പുറത്തെ താപനില 98 ഡിഗ്രിയായിരുന്നു.  ചൂടു വർധിച്ചതോടെ ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണ്.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular