Tuesday, April 16, 2024
HomeKeralaനടിയെ ആക്രമിച്ച കേസില്‍ ഇനി ജയിലിലുള്ളത് പള്‍സര്‍ സുനി മാത്രം, നാലാം പ്രതി വിജീഷിന് ജാമ്യം...

നടിയെ ആക്രമിച്ച കേസില്‍ ഇനി ജയിലിലുള്ളത് പള്‍സര്‍ സുനി മാത്രം, നാലാം പ്രതി വിജീഷിന് ജാമ്യം ലഭിച്ചത് ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടിതി ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജീഷ് ഹര്‍ജി നല്‍കിയിരുന്നു.

ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ ആക്രമിക്കാനുള്ള സംഘത്തില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയോടൊപ്പം അത്താണി മുതല്‍ വാഹനത്തില്‍ വിജീഷും ഉണ്ടായിരുന്നു. വിജീഷിനുംകൂടി ജാമ്യം ലഭിച്ചതോടെ കേസില്‍ ഇനി പള്‍സര്‍ സുനി മാത്രമാണ് ജയിലിലുള്ളത്. സുനി പലതവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അതെല്ലാം തള്ളുകയായിരുന്നു.

കേസിലെ സാക്ഷിയായ ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജിയിലും ഹൈക്കോടതി ഇന്ന് വിധി പറയും. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍.കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നും, തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണം സംഘം നല്‍കിയ നോട്ടീസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സാഗര്‍ ഹര്‍ജി നല്‍കിയത്.സാഗറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular