Thursday, April 25, 2024
HomeKeralaകോവിഡിന് വിട കേരളം തുറക്കുന്നു

കോവിഡിന് വിട കേരളം തുറക്കുന്നു

വളരെ നാളുകളായി ജനത്തിന്റെ ആഗ്രഹമായിരുന്നു ഈ ശ്വാസമുട്ടലില്‍ നിന്നും ഒന്നു ചാടി രക്ഷപ്പെടണമെന്നത്. അങ്ങനെ അവസാനം സര്‍ക്കാര്‍ തീരുമാനിച്ചു കേരളം തുറന്നു വിടാന്‍. കോവിഡിനെ ഭയന്നു വീട്ടിലിരുന്നിട്ടു കാര്യമില്ലെന്നു സര്‍ക്കാരും അവസാനം മനസിലാക്കി. വ്യാപാരികളുടെ സമരമെല്ലാം അവസാനിപ്പിച്ചു.

കാരണം കടയെല്ലാം തുറക്കാം. ഞായറാഴ്ച മാത്രമായി ലോക്ഡൗണ്‍ വരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് നിയമസഭയില്‍ ഇളവുകള്‍ പ്രകോപിച്ചത്. ഇനിമുതല്‍ ഞായറാഴ്ച മാത്രമാകും ലൗക്ക്ഡൗണ്‍ ഉണ്ടാവുക. രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളില്‍ എല്ലാ കടകളും തുറക്കാന്‍ അനനുമതിയുണ്ട്. ഇവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ശനിവരെ കടകള്‍ രാവിലെ ഏഴുമണിമുതല്‍ ഒണ്‍പതുമണിവരെ തുറക്കാം.

സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളില്‍ വിപുലീകരിക്കണം.


സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആയിരിക്കണം പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും വ്യാപാരികളുമായി ചേര്‍ന്ന് യോഗങ്ങള്‍ നടത്തും.കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്സിനേഷനേഷന്‍ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം

കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങളുകളിലും പരമാവധി ഇരുപതുപേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പടെ ജനങ്ങള്‍ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവില്‍ തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.


1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഒരാഴ്ച രോഗബാധ ഉണ്ടായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. അതല്ലാത്ത ഇടങ്ങളില്‍ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകു.

ആള്‍ക്കൂട്ട നിരോധനം തുടരും.ആരാധനാലയങ്ങളില്‍ വിസ്തീര്‍ണ്ണം കണക്കാക്കി വേണം ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടത്. വിസ്തീര്‍ണമുള്ള വലിയ ആരാധനാലയങ്ങളില്‍ പരമാവധി നാല്‍പ്പതുപേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22-ാം തിയതി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും.

ചട്ടം 300 അടിസ്ഥാനമാക്കിയുള്ള പ്രത്യേക പ്രസ്താവനയാണ് മന്ത്രി നടത്തിയത്.
ഇനി കോവിഡ് വന്നാല്‍ മാത്രമേ പ്രശ്‌നമുള്ളൂ. എല്ലാം തുറന്നു കൊടുക്കുമ്പോള്‍ ജനം സ്വയം നിയന്ത്രണം വരുത്തിയില്ലെങ്കില്‍ പ്രശ്‌നമാണ്. കടകള്‍ ഒരു ദിവസ മാത്രം അടച്ചിട്ടാല്‍ കോവിഡ് വ്യാപനം കുറയുമെന്ന പഴഞ്ചന്‍ കണക്ക് മാറ്റി വച്ചാണ് തുറക്കുന്നത്.

ഹരിവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular