Tuesday, April 23, 2024
HomeEditorialപാഞ്ച്ശിര്‍ പിടിച്ചെടുത്തതായി താലിബാന്‍ ; സഹായിച്ചത് പാകിസ്ഥാന്‍

പാഞ്ച്ശിര്‍ പിടിച്ചെടുത്തതായി താലിബാന്‍ ; സഹായിച്ചത് പാകിസ്ഥാന്‍

അഫ്ഗാനില്‍ താലിബാന്‍ തീവ്രവാദികള്‍ അധികാരമേറ്റപ്പോഴും താലിബാന് മുന്നില്‍ കീഴടങ്ങാതെ പിടിച്ചു നിന്ന പാഞ്ച്ശിര്‍ മേഖലയും ഒടുവില്‍ താലിബാന്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍. പാഞ്ച്ശിര്‍ പിടിച്ചെടുത്തെന്ന് താലിബാന്‍ അവകാശപ്പെട്ടതിനൊപ്പം ഈ പ്രവിശ്യയിലെ ഗവര്‍ണ്ണറുടെ കാര്യാലയത്തിന് മുന്നില്‍ താലിബാന്‍ തീവ്രവാദികള്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.
പ്രതിരോധ സഖ്യത്തിലെ നിരവധി നേതാക്കളെ താലിബാന്‍ നിഷ്‌ക്കരുണം വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ സഖ്യം ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നെങ്കിലും താലിബാന്‍ സമ്മതിച്ചിരുന്നില്ല. ഈ പ്രവിശ്യ പിടിച്ചെടുക്കാന്‍ താലിബാന്‍ തീവ്രവാദികള്‍ക്ക് പാകിസ്ഥാന്‍ ചാരസംഘടനയുടേയും സൈന്യത്തിന്റെയും സഹായം ലഭിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പാക് വ്യോമസേന താലിബാനുവേണ്ടി പാഞ്ച്ഷിര്‍ മേഖലയില്‍ വ്യോമാക്രണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
പാഞ്ച്ശീര്‍ അഫ്ഗാനൊപ്പം ചേര്‍ത്തെന്നും അവിടുത്തെ ആളുകളെ വേര്‍തിരിച്ച് കാണില്ലെന്നും താലിബാന്‍ വക്താക്കള്‍ പറഞ്ഞു. വടക്കന്‍ സഖ്യനേതാവ് അഹമ്മദ് മസൂദടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് എന്തു സംഭവിച്ചു എന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular