Thursday, April 18, 2024
HomeIndiaരാജ്യത്ത് 31,222 പേർക്ക് കൂടി കോവിഡ്; 290 മരണം

രാജ്യത്ത് 31,222 പേർക്ക് കൂടി കോവിഡ്; 290 മരണം

3.92 ലക്ഷം പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 31,222 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 290 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.30 കോടിയായി. 3.92 ലക്ഷം പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 3.22 പേർ രോഗമുക്തി നേടി.  4.41 ലക്ഷം പേർക്കാണ് കോവിഡിൽ ഇതുവരെ ജീവൻ നഷ്ടമായത്.

അതേസമയം തിങ്കളാഴ്ച മാത്രം രാജ്യത്ത് ഒരു കോടിയിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 11 ദിവസത്തിനിടയിൽ മൂന്നാം തവണയാണ് ഒരു ദിവസം ഇത്രയും ഡോസ് വിതരണം ചെയ്യുന്നത്. ഇതോടെ 69.68 ഡോസ് വാക്സിൻ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. നേരത്തെ ഇന്ത്യ ദിവസേന 1.25 കോടി ഡോസ് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു

കേരളത്തിൽ ഇന്നലെ 19,688 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16.71 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,38,782 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.

അതേസമയം, കോവിഷീൽഡ് വാക്സിന്റെ 84 ദിവസത്തെ ഇടവേള 28 ദിവസമാക്കി കുറച്ച് ഹൈക്കോടതി ഉത്തരവിട്ടു. പണം നൽകി വാക്സിൻ സ്വീകരിക്കുന്നവർക്ക് രണ്ടാം ഡോസ് നൽകുന്നതിന് 84 ദിവസത്തെ ഇടവേള ബാധകമാക്കേണ്ടതില്ലന്ന് ഹൈക്കോടതി പറഞ്ഞു. കോവിൻ പോർട്ടലിൽ ഇതിനാവശ്യമായ മാറ്റം വരുത്താനും കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular