Friday, March 29, 2024
HomeUSAവാക്സീൻ സ്വീകരിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് സ്കൂൾ ബസ് ഡ്രൈവർമാർ രാജിവച്ചു

വാക്സീൻ സ്വീകരിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് സ്കൂൾ ബസ് ഡ്രൈവർമാർ രാജിവച്ചു

ഷിക്കാഗോ ∙ ഷിക്കാഗോ മേയർ ലോറിലൈറ്റ് ഫുട്ട്, ബസ് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ സിറ്റി ജീവനക്കാരും ഒക്ടോബർ 15ന് മുമ്പ് കോവിഡ് വാക്സീൻ സ്വീകരിക്കണമെന്ന് നിർബന്ധിച്ചതിനെ തുടർന്ന് 73 ഡ്രൈവർമാർ രാജിവച്ചു.

ഡ്രൈവർമാർ രാജിവച്ചതോടെ സിറ്റിയുമായി കരാറുണ്ടാക്കിയിരുന്ന ബസ് കമ്പനികൾക്ക് വിദ്യാർഥികളെ സ്കൂളിൽ കൊണ്ടുപോകുന്നതിന് യൂബർ, ലിഫ്റ്റ് കമ്പനികളെ ആശ്രയിക്കേണ്ടതായി വന്നു. 1000 ഡോളർ വീതമാണ് സിറ്റി ഈ ആവശ്യത്തിനുവേണ്ടി സ്വകാര്യ കമ്പനികൾക്ക് നൽകിയത്.

യൂബർ, ലിഫ്റ്റ് കമ്പനികളുമായി വിദ്യാർഥികളെ നേരിട്ട് സ്കൂളിൽ എത്തിക്കുന്നതിനുള്ള കരാർ ഉണ്ടാക്കുമെന്ന് മേയർ പറഞ്ഞു.ഓഗസ്റ്റ് 30 നാണ് ഷിക്കാഗോ പബ്ലിക് സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം 10 ശതമാനം ഡ്രൈവർമാർ ജോലി രാജിവച്ചു.

ഏകദേശം 2100 കുട്ടികൾക്ക് നിലവിലുള്ള ബസ് സൗകര്യങ്ങൾ ലഭ്യമല്ലാ എന്ന് ചൂണ്ടികാണിച്ചു സന്ദേശം അയച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഷിക്കാഗോ ഡിസ്ട്രിക്ടിൽ നാനൂറിലധികം സ്കൂൾ ഡ്രൈവർമാരുടെ ഒഴിവുകൾ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular