Friday, May 3, 2024
HomeKeralaപിണറായിക്കെതിരെ വീണ്ടും സുധാകരന്‍ ; കേന്ദ്ര മന്ത്രിയുമായി ആത്മബന്ധം

പിണറായിക്കെതിരെ വീണ്ടും സുധാകരന്‍ ; കേന്ദ്ര മന്ത്രിയുമായി ആത്മബന്ധം

സിപിഎമ്മിന്റേയും ബിജെപിയുടേയും പൊതു ലക്ഷ്യം പണമുണ്ടാക്കുക എന്നത് മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആരോപിച്ചു. കഴക്കൂട്ടം – കാരോട് ബൈപാസില്‍ നടക്കുന്ന ടോള്‍ പിരിവിനെതിരെയുള്ള സമരം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണി പൂര്‍ത്തിയാകാത്ത റോഡിനാണ് ടോള്‍ പിരിക്കുന്നതെന്നും മറ്റു പലപ്രശ്‌നങ്ങളിലും ഇടപെടുന്ന പിണറായി ഇതില്‍ ഇടപെടാത്തത് എന്തുകൊണ്ടാണെന്നു  ചോദിച്ച സുധാകരന്‍ പിണറായിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയും തമ്മില്‍ വലിയ ആത്മബന്ധമാണെന്നും ഇത് പണമുണ്ടാക്കാനുള്ളതാണെന്നും പറഞ്ഞു.
പൊതുലക്ഷ്യമായി സിപിഎമ്മും ബിജെപിയും കാണുന്നത് പണമുണ്ടാക്കുക എന്നുള്ളതായതു കൊണ്ടാണ് ഇവര്‍ ഭരിക്കുമ്പോള്‍ ഇത്തരം അനാവശ്യ പിരിവുകള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റതു മുതല്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.
ഇതിന്റെ പേരില്‍ പിണറായിയും സുധാകരനും തമ്മില്‍ ആദ്യഘട്ടത്തില്‍ നടന്ന വാക്‌പോര് ഏറെ കനക്കുകയും ഇത് ഇരുപാര്‍ട്ടികളും ഏറ്റെടുക്കുകയും ചെയ്തിരുന്നു. ബിജെപി ബന്ധം പിണറായി വിജയനെതിരെ ആരോപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും സുധാകരന് മറുപടിയുണ്ടാകുമെന്നാണ് കരുതുന്നത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular